Connect with us

Culture

ശൗചാലയം അടുക്കളയും പലവ്യഞ്ജന കടയും; ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് ഇങ്ങനെ

Published

on

ഭോപ്പാല്‍: സമ്പൂര്‍ണ ശുചിത്വമുള്ള രാജ്യം. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരതിനു മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജനങ്ങള്‍. സെപ്ടിക് ടാങ്ക് ഇല്ലാതെ നിര്‍മിച്ച ശൗചാലയം അടുക്കളയും പലവ്യഞ്ജന കടയുമാക്കിയിരിക്കുകയാണ് ഛത്തര്‍പൂര്‍ ജില്ലയിലെ ആളുകള്‍. കോഡാന്‍ ഗ്രാമത്തിലെ ദിനേശ് യാദവാണ് സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനെത്തുടര്‍ന്ന് ശൗചാലയം അടുക്കളയാക്കിയത്. പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതിന് തങ്ങള്‍ ഇപ്പോഴും പുറത്താണ് പോകുന്നതെന്ന് ദിനേശ് യാദവിന്റെ ഭാര്യ സുശീല പറഞ്ഞു. ശൗചാലം നിര്‍മിക്കുന്നതിന് പണം ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി വന്നിരുന്നു. അത് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഗ്രാമമുഖ്യന് നല്‍കി. എന്നാല്‍ ശൗചാലയ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് സുശീല പറഞ്ഞു.

_da18e056-f5c5-11e6-800c-c780129a337a

ദേരി റോഡ് സ്വദേശി ലക്ഷ്മണ്‍ കുഷ്‌വാഹ് ആകട്ടെ ശൗചാലയം സ്വന്തം വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ്. ശൗചാലയത്തില്‍ പലവ്യഞ്ജന കട തുടങ്ങിയാണ് ലക്ഷ്മണ്‍ തന്റെ കച്ചവട പ്രാവീണ്യം തെളിയിച്ചത്. കരാറുകാരന്‍ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കാതെ മുങ്ങിയതോടെ ശൗചാലയം പലചരക്ക് കടയാക്കി മാറ്റുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ കുഷ്‌വാഹ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ അധികൃതര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡി.കെ മൗര്യയോട് വിശദീകരണം തേടിയിട്ടുണ്ട്. ഗ്രാമീണര്‍ ശൗചാലയം രൂപമാറ്റം വരുത്തിയതിന്റെ കാരണം അന്വേഷിക്കുമെന്ന് ഡി.കെ മൗര്യ പറഞ്ഞു. ഒക്ടോബറോടെ ജില്ലയെ തുറസ്സായ വിസര്‍ജ്ജന വിമുക്ത ഇടമായി പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. ഗ്രാമീണ മേഖലയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട 1.96 ലക്ഷം ശൗചാലയങ്ങളില്‍ 55000 എണ്ണം ഇതിനകം നിര്‍മിച്ചിതായി മൗര്യ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ സമ്പൂര്‍ണ തുറസ്സായ മലമൂത്ര വിസര്‍ജ്ജ വിമുക്ത ഇടമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അ​മൃ​ത്സ​റി​ൽ വി​മാ​ന​മി​റ​ക്കു​ന്ന​ത് പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കാൻ’; ഭ​ഗ​വ​ന്ത് മാ​ൻ

മാ​നി​നെ പ​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​​പ്പെ​ടു​ത്തി.

Published

on

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ൾ അ​മൃ​ത്സ​റി​ൽ മാ​ത്ര​മി​റ​ക്കി പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​മേ​രി​ക്ക നാ​ടു​ക​ട​ത്തു​ന്ന 119 ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള യു.​എ​സ് വി​മാ​ന​മെ​ത്തു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​മു​ണ്ടാ​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ​യാ​കു​മെ​ന്ന് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​മാ​ന​മി​റ​ങ്ങി​യ​ത്.അ​ന​ധി​കൃ​ത കു​ടി​യേ​റ്റം പ​ഞ്ചാ​ബി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ലാ​തി​രു​ന്നി​ട്ടും അ​ങ്ങ​നെ വ​രു​ത്താ​നാ​ണ് കേ​ന്ദ്രം ​ശ്ര​മി​ക്കു​ന്ന​​തെ​ന്ന് ആ​പ് നേ​താ​വും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭ​ഗ​വ​ന്ത് മാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

വി​ശു​ദ്ധ ന​ഗ​ര​മാ​യ അ​മൃ​ത്സ​റി​നെ നാ​ടു​ക​ട​ത്താ​നു​ള്ള സ്ഥ​ല​മാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ കേ​ന്ദ്ര വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തെ​ഴു​തി​യെ​ന്നും മാ​ൻ പ​റ​ഞ്ഞു. മാ​നി​നെ പ​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​​പ്പെ​ടു​ത്തി.

നാ​ടു​ക​ട​ത്തു​ന്ന​വ​രെ​യും​കൊ​ണ്ടു​ള്ള യു.​എ​സ് വി​മാ​നം ഇ​റ​ക്കാ​ൻ എ​ന്തി​നാ​ണ് പ​ഞ്ചാ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി​യും ചോ​ദി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ണ്ടാ​യി​ട്ടും അ​വി​ടെ​െ​യാ​ന്നും വി​മാ​ന​മി​റ​ക്കാ​തെ പ​ഞ്ചാ​ബി​നെ അ​വ​മ​തി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തി​നാ​യി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​രി​ൽ 80 ശ​ത​മാ​ന​വും പ​ഞ്ചാ​ബി​ൽ​നി​ന്നാ​യി​ട്ടും രാ​ജ്യ​ത്തി​ന്റെ ഭ​ക്ഷ​ണ​ത്ത​ളി​ക​യാ​യി​ട്ടും പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. കൂ​ടു​ത​ൽ പേ​രു​ള്ള സം​സ്ഥാ​ന​മെ​ന്ന നി​ല​ക്കാ​ണ് വീ​ണ്ടും അ​മൃ​ത്സ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ത​വ​ണ 33 പേ​ർ വീ​ത​മു​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്തി​നെ​യും ഹ​രി​യാ​ന​യെ​യു​മാ​യി​രു​ന്നു ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. പ​ഞ്ചാ​ബി​ല്‍നി​ന്ന് അ​ന്ന് 30 പേ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നി​ട്ടും വി​മാ​ന​മി​റ​ക്കി​യ​ത് അ​മൃ​ത്സ​റി​ലാ​ണ്. ഇ​പ്പോ​ള്‍ ര​ണ്ടാ​മ​ത്തെ വി​മാ​ന​വും ഇ​വി​ടെ ഇ​റ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? എ​ന്തു​കൊ​ണ്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഇ​റ​ക്കി​യി​ല്ലെ​ന്നും മാ​ൻ ചോ​ദി​ച്ചു. കൈ​യി​ൽ വി​ല​ങ്ങും കാ​ലി​ൽ ച​ങ്ങ​ല​യു​മാ​യി ക​യ​റ്റി​യ​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ​മ്മാ​ന​മാ​ണെ​ന്ന് മാ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കാ​രെ കൈ​വി​ല​ങ്ങി​ട്ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി കൊ​ണ്ടു​വ​ന്ന വി​ഷ​യം ന​രേ​ന്ദ്ര മോ​ദി ട്രം​പു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് താ​ൻ ക​​രു​തു​ന്ന​തെ​ന്ന് മാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, നാ​ടു​ക​ട​ത്ത​ലി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്ന​ത് ആ​പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​​മേ​രി​ക്ക​ക്ക് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വു​മ​ടു​ത്ത വി​മാ​ന​ത്താ​വ​ളം അ​മൃ​ത്സ​ർ ആ​യ​തു​കൊ​ണ്ടാ​ണ് യു.​എ​സ് വി​മാ​ന​ങ്ങ​ൾ അ​വി​ടെ​യി​റ​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​വ് ആ​ർ.​പി സി​ങ് പ്ര​തി​ക​രി​ച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending