Connect with us

News

ഇന്ന് സൂപ്പര്‍ സണ്‍ഡേ; മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും കളത്തില്‍

ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്‍ട്ടണ്‍ പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ആഴ്സനലും ഇന്ന് കളത്തിലുണ്ട്. എവേ പോരാട്ടത്തില്‍ ശക്തരായ എവര്‍ട്ടണാണ് സിറ്റിയുടെ പ്രതിയോഗികള്‍. ആഴ്സനല്‍ സ്വന്തം വേദിയില്‍ ബ്രൈട്ടണുമായി കളിക്കുമ്പോള്‍ ആദ്യ മല്‍സരം ബ്രെന്‍ഡ്ഫോര്‍ഡും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്‍ട്ടണ്‍ പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്. 34 മല്‍സരങ്ങളില്‍ നിന്ന് 81 പോയന്റാണ് സിറ്റിക്ക്. 35 കളികളില്‍ 81 ആണ് ആഴ്സനലിന്റെ സമ്പാദ്യം.

ഇന്നലെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വറിനെ പരാജയപ്പെടുത്തി നാലാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിന് തിരിച്ചടിയേറ്റു. ലീഡ്സ് യുനൈറ്റഡുമായുള്ള മല്‍സരത്തിലവര്‍ 2-2 സമനില വഴങ്ങി. ടോട്ടനത്തിനും ആഘാതമേറ്റു. അവര്‍ ആസ്റ്റണ്‍വില്ലയോട് 1-2 ന് തകര്‍ന്നു. ചെല്‍സിക്ക് തോല്‍വി ഒഴിവാക്കാനായത് ആശ്വാസം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ചെല്‍സി 2-2 ല്‍ നിയന്ത്രിക്കപ്പെട്ടു. സതാംപ്ടണെതിരെ ഫുള്‍ഹാം രണ്ട് ഗോളിന് ജയിച്ചു.

india

‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

Published

on

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

Continue Reading

india

‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്‍

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്

Published

on

പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണ് ശിക്ഷ. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സമയവും തന്റെ കണ്ണ് പാക് റേഞ്ചേഴ്സ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും ജവാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്തും ഇയാള്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഈ സമയങ്ങളില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അനുവദിച്ചില്ലെന്നും തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജവാന്‍ വ്യക്തമാക്കി.

മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയാണെന്ന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഒരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

 

Continue Reading

india

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം

Published

on

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending