Connect with us

kerala

കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് -ജോസ് കെ. മാണി

Published

on

കോട്ടയം: കണമലയില്‍ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.

വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് ഉടന്‍ നടപ്പിലാക്കണം. ഇതില്‍ വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പൂര്‍ണമായ അധികാരം കലക്ടര്‍ക്കാണ്. ഇത്തരം ദുരന്തങ്ങളില്‍ നടപടിയെടുക്കാന്‍ ഉന്നതതല സമിതി വേണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ട്‌പോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.

kerala

ഇടുക്കിയില്‍ വീടിന് തീ പിടിച്ചു; നാല് പേര്‍ മരിച്ച നിലയില്‍

വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

Published

on

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. അതേസമയം, പുതുതായി 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുതിയിരുന്നു. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.

ഇതില്‍ 53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. നിപ ബാധിതക്ക് ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപയുടെ സോഴ്‌സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിരുന്നു.

Continue Reading

kerala

ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തൃശൂര്‍ ജില്ലയില്‍ താപനില 38 സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും

Published

on

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രക്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തൃശൂര്‍ ജില്ലയില്‍ താപനില 38 സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

Continue Reading

Trending