Connect with us

kerala

ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിന്; ഫോട്ടോഫിനിഷില്‍ ജയം

അടൂര്‍ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോള്‍ വി. ജോയ് 3,21,176 വോട്ട് നേടി.

Published

on

ലീഡ് നിലകള്‍ മാറിമറിഞ്ഞ വാശിയേറിയ മത്സരത്തില്‍ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. അടൂര്‍ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോള്‍ വി. ജോയ് 3,21,176 വോട്ട് നേടി.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങല്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് ഒളിപ്പിച്ചുനിര്‍ത്തി. ഒരു ഘട്ടത്തില്‍ നേരിയ വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി ഏറെ നേരം മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഫോട്ടോഫിനിഷില്‍ 1708 വോട്ടിന് അടൂര്‍ പ്രകാശ് വിജയിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാംതവണയാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത്.

2019ല്‍ 38,247 വോട്ടിനാണ് യു.ഡി.എഫിലെ അടൂര്‍ പ്രകാശ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്തിനെ പരാജയപ്പെടുത്തിയത്. അടൂര്‍ പ്രകാശ് 3,80,995 വോട്ട് നേടിയപ്പോള്‍ സിറ്റിങ് എം.പിയായിരുന്ന എ. സമ്പത്തിന് 3,42,748 വോട്ട് മാത്രമേ നേടാനായുള്ളൂ. ശോഭ സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. 2,48,081 വോട്ട് പിടിക്കാന്‍ എന്‍.ഡി.എക്കായി.

ഇടതിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന വര്‍ക്കല 2019ല്‍ എല്‍.ഡി.എഫിനെ കൈവിട്ടത്. 2009ല്‍ 18,341 വോട്ടിനും 2014ല്‍ 69,378 വോട്ടിനും എ. സമ്പത്ത് വിജയിച്ച മണ്ഡലമാണ്. ഇത്തവണ വിജയം എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിച്ച് മൂന്നു മുന്നണികളും നന്നായി പണിയെടുത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. തുടക്കം മുതല്‍ പ്രചാരണത്തില്‍ ഇടത് പക്ഷം മേല്‍ക്കൈ നേടിയെങ്കിലും നേരിയ വോട്ടിന് വിജയം കൈവിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നെഞ്ചുവേദന, ചികിത്സ ലഭിച്ചത് 12 മണിക്കൂര്‍ കഴിഞ്ഞ്’: തിരുവനന്തപുരം മെഡി.കോളജില്‍ രോഗി മരിച്ചു

Published

on

തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്നു വൃദ്ധ മരിച്ചതായി ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണു (64) മരിച്ചത്.

ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഗിരിജ കുമാരിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാംപിൾ‍ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.

Continue Reading

kerala

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി; 17കാരനെതിരെ കേസെടുത്തു

Published

on

കാസർഗോഡ് ചിറ്റാരിക്കാലിൽ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.

ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കണ്ടപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. പിന്നാലെ വിവരം മെഡിക്കൽ കോളേജ് അധികൃതർ ചിറ്റാരിക്കൽ പൊലീസിനെ അറിയിച്ചു.

Continue Reading

kerala

നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ശിക്ഷ ക്രിമിനല്‍ക്കുറ്റമല്ല: ഹൈക്കോടതി

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്

Published

on

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. എന്നാല്‍, പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തില്‍ മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ക്കുറ്റം നിര്‍ണയിക്കാനാവൂ.

Continue Reading

Trending