Connect with us

GULF

വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Published

on

മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

GULF

വിലപിടിപ്പുള്ള  വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്   ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’;  ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ് 

Published

on

ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡ യറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല്‍ മുന്നറിയിപ്പ് നല്‍കി. അത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാല റ്റുകള്‍, ഫോണുകള്‍, ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സംസ്‌കാ രം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല്‍ ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്‍ വിലപിടി പ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കും കാമ്പയിന്‍ അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.
Continue Reading

GULF

അബുദാബി മലയാളി സമാജം കലോത്സവത്തിന് ഇന്ന് തിരി തെളിയും

Published

on

അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും

മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.

ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മൽസരങ്ങളിൽ ഒന്നായ നൃത്ത മൽസരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോൽസവത്തെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.

മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി , ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മേയ് 31 നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മൽസരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല – സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും

Continue Reading

Trending