Connect with us

News

ത്രെഡ്സ് മടുത്തോ?; ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന് കണക്ക്

ട്വിറ്ററിന് വലിയ ഒരു എതിരാളി എന്ന രീതിയില്‍ ആയിരുന്നു ത്രെഡ്‌സ് വന്നിരുന്നത്.

Published

on

മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ചിന് ആരംഭിച്ച ത്രഡ്‌സ് തുടക്കത്തില്‍ വലിയ തരംഗമാണ് സോഷ്യല്‍ മീഡിയ രംഗത്ത് ഉണ്ടാക്കിയത്. ആരംഭിച്ച സമയത്ത് അഞ്ചു കോടി ഉപഭോക്താക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് നേര്‍ പകുതിയായി രണ്ടരക്കോടിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതില്‍ തന്നെ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വളരെ ചുരുക്കമാണെന്നും പുതിയ ഉപഭോക്താക്കള്‍ വരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ട്വിറ്ററിന് വലിയ ഒരു എതിരാളി എന്ന രീതിയില്‍ ആയിരുന്നു ത്രെഡ്‌സ് വന്നിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഫലസ്തീന്‍ അനുകൂലയ്ക്ക് വിജയം

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്.

Published

on

യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയാണ് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം.

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളുമാണ്.

കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ ലണ്ടനിലെ റെഡ്ബ്രിഡ്ജ് ബറോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനോട് ചേര്‍ന്നാണ് വെസ് സ്ട്രീറ്റിങ്ങിന്റെ മണ്ഡലവും. ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷിക്കാര്‍ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ യു.കെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലേബര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഫലസ്തീന്‍, ഉക്രൈന്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയ നൂര്‍ ജഹാന് അനുകൂലമാകുകയായിരുന്നു. ഫലസ്തീന്‍ പതാകകളാല്‍ അലങ്കരിച്ച ലഘുലേഖകളാണ് നൂര്‍ ജഹാന്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നത്.

കൗണ്‍സില്‍ നികുതി, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ഭവന നിര്‍മാണം തുടങ്ങിയ വിഷയങ്ങളും നൂര്‍ ജഹാന്റെ പ്രചരണ ലിസ്റ്റില്‍ ഉണ്ടായിരുന്നു.

‘ഈ തെരുവ് വളരെ വൃത്തിഹീനമാണ്. കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധി പോലെയാണ് വ്യാപിക്കുന്നത്. ഇവിടെ ജീവിക്കുന്ന നിങ്ങള്‍, നിങ്ങളുടെ വിധി നിര്‍ണയിക്കേണ്ടത് ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്,’ പ്രചരണത്തിനിടെ റെഡ്ബ്രിഡ്ജിലെ ജനങ്ങളോട് നൂര്‍ ജഹാന്‍ പറഞ്ഞ വാക്കുകള്‍.

ഇതിനുപുറമെ മാര്‍ച്ചില്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലേബര്‍ എം.പിയായ ജാസ് അത്വാള്‍ മെയ്ഫീല്‍ഡ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചിരുന്നു. ജാസിന്റെ രാജിയും അഴിമതി ആരോപണങ്ങളും ഉപതെരഞ്ഞടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.കെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടിക്ക് നഷ്ടമായത് 40 ശതമാനം മണ്ഡലങ്ങളാണ്. വിജയം കണ്ട കൗണ്‍സില്‍ സീറ്റുകളില്‍ നേടിയ വോട്ടില്‍ 80 ശതമാനത്തിലധികം ഇടിവും ഉണ്ടായിട്ടുണ്ട്.

Continue Reading

india

5 വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി

2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

Published

on

അഞ്ച് വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി. 2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

“‘നീയെന്നാണ് തിരിച്ച് വരിക? അവിടെ നിന്നെ കാണാൻ വരാൻ എനിക്ക് പ്രയാസമുണ്ട്. നീ വരുന്നതിന് മുമ്പേ ഞാൻ മരിച്ച് പോയാലോ‘ വെന്ന് കരഞ്ഞുകൊണ്ട് ഉമ്മ ഖാലിദ് സൈഫിയോട് ചോദിക്കുന്നുണ്ട്. തിരിച്ച് വന്ന് ഉമ്മയുടെ നഖം കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചു ’നഖം എന്താണ് വെട്ടാത്തതെന്ന്.‘

’നീയായിരുന്നില്ലേ അത് ചെയ്യാറുള്ളത്‘ എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. ഉടൻ തന്നെ അദ്ദേഹം നഖം വെട്ടി എടുത്ത് ഉമ്മയുടെ നഖം വെട്ടി കൊടുത്തു. ജയിലിൽ പോവുന്നതിന് മുമ്പ് ചെയ്യാറുള്ളത് പോലെ“യാണെന്ന് ഖാലിദ് സൈഫിയുടെ ഭാര്യ നര്‍ഗീസ് ഖാത്തൂന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

News

മ്യാൻമറില്‍ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

Published

on

മ്യാൻമറില്‍ വീണ്ടും ഭൂചലനം. അർധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കെെമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കെെമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചെെനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending