Connect with us

News

ചരിത്രത്തില്‍ ആദ്യമായി ലോഗോ ഇല്ലാത്ത പതിപ്പുമായി ടൈം മാഗസിന്‍

നംവംബര്‍ രണ്ടിലെപതിപ്പിലാണ് മാഗസിനില്‍ ‘ടൈം’ എന്ന വേഡ് മാര്‍ക്കിന് പകരം വോട്ട് എന്ന് ചേര്‍ത്തിട്ടുള്ളത്

Published

on

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കവര്‍ പേജിലെ ‘ടൈം’ ലോഗോ ഇല്ലാത്ത പതിപ്പുമായി ടൈം മാഗസിന്‍. നംവംബര്‍ രണ്ടിലെപതിപ്പിലാണ് മാഗസിനില്‍ ‘ടൈം’ എന്ന വേഡ് മാര്‍ക്കിന് പകരം വോട്ട് എന്ന് ചേര്‍ത്തിട്ടുള്ളത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടുകൊണ്ടാണ് മാഗസിന്‍ ഇത്തരത്തില്‍ ഒരു പതിപ്പ് ഇറക്കിയത്. ആധുനിക ചരിത്രത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഭിന്നിച്ച് നിറഞ്ഞ് നില്‍ക്കുന്നതും നിര്‍ണായകവുമായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലൊന്നായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

‘100 വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നമ്മുടെ യുഎസ് പതിപ്പിന്റെ കവറില്‍ നമ്മുടെ ലോഗോയെ മാറ്റിസ്ഥാപിച്ചത് നമ്മളെല്ലാവരും വോട്ടവകാശം വിനിയോഗിക്കുക എന്നത് സൂചിപ്പിക്കാനാണ്. ഈ ചരിത്രനിമിഷം അടയാളപ്പെടുത്തുന്നതിനാണ് അത്. നമ്മില്‍ ആരെങ്കിലും ബാലറ്റ് ബോക്‌സില്‍ എടുത്ത തീരുമാനം പോലെ ദീര്‍ഘകാല ഫലമുണ്ടാവേണ്ട വിഷയമാണത്,’ ഫെല്‍സെന്താല്‍ കൂട്ടിച്ചേര്‍ത്തു.

2008 ല്‍ ബരാക് ഒബാമ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായിരിക്കേ അദ്ദേഹത്തിനായി പ്രസിദ്ധമായ ‘ഹോപ്പ്’ പോസ്റ്റര്‍ സൃഷ്ടിച്ച ഷെപ്പേര്‍ഡ് ഫെയറിയാണ് ടൈംമാസികയുടെ ഈ കവറിനായുള്ള ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കിയത്.

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

Trending