Connect with us

kerala

മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജം: ടിക്കാറാം മീണ

ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ

Published

on

തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലെന്നും ടിക്കാറാം മീണ പറഞ്ഞു.

കോവിഡ് കാലത്ത് കൊട്ടിക്കലാശം ഒഴിവാക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സിപിഎമ്മിൻ്റെ മസ്തിഷ്കത്തിനേറ്റ അടി, ടി.പി കേസിൽ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ല’; കെ കെ രമ

സിപിഎമ്മിന്റെ മസ്തിഷ്‌കത്തിനേറ്റ അടിയാണിതെന്നും ടി പി കേസില്‍ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ  പ്രതികരിച്ചു

Published

on

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന കോടതിയുടെ കണ്ടെത്തലില്‍ സന്തോഷമെന്ന് കെ.കെ രമ എംഎല്‍എ. സിപിഎമ്മിന്റെ മസ്തിഷ്‌കത്തിനേറ്റ അടിയാണിതെന്നും ടി പി കേസില്‍ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ  പ്രതികരിച്ചു.

വാടക കൊലയാളികള്‍ അല്ല കൃത്യത്തിന് പിന്നില്‍, സിപിഎം നേരിട്ട് നടത്തിയ കൊലപാതകമാണ്. ഇതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം വ്യക്തമായി വലിച്ചു കീറപ്പെട്ടുവെന്നും കോടികള്‍ മുടക്കി സിബിഐ അന്വേഷണത്തെ എതിര്‍ത്തതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായെന്നും കെ.കെ രമ പ്രതികരിച്ചു. വിധിയില്‍ സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ.കെ രമ കൂട്ടിചേര്‍ത്തു.

Continue Reading

kerala

ക്രിമിനലുകള്‍ക്കുള്ള താക്കീത്, സിപിഎമ്മിന്റെ രാഷ്ട്രീയസംസ്‌കാരത്തില്‍ മാറ്റംവരുമെന്ന് പ്രതീക്ഷിക്കുന്നു: ഹൈബി ഈഡന്‍

സി.പി.എം. ഇനിയെങ്കിലും അവരുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. ക്രിമിനലുകളോടുള്ള ജുഡീഷ്യറിയുടെ വലിയ താക്കീതാണ് ഈ വിധി. ഒരു സമൂഹം ഏറ്റെടുത്ത, ഒരു നാടുമുഴുവന്‍ സ്നേഹിച്ച രണ്ടു ചെറുപ്പക്കാരുടെ നിഷ്ഠുരമായ, കണ്ണില്‍ച്ചോരയില്ലാത്ത കൊലപാതകത്തിന് ഒരു പരിധിവരെ നീതി ലഭിച്ചുവെന്ന് വിശ്വസിക്കുകയാണെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം. ഇനിയെങ്കിലും അവരുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കടുത്ത ശിക്ഷ നൽകണം’; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

 പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു.

Published

on

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍. കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തിയ 8 പ്രതികളില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ആറു പേര്‍ സി.പി.എമ്മിന്റെ പ്രധാന പ്രവര്‍ത്തകരാണ്. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതി വരെ പോയി നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.36ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി. കല്യോട്ട് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.

കേസിലെ 24 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാര്‍ട്ടിക്കാരാണ്.

 

Continue Reading

Trending