Connect with us

kerala

വയനാട് വീണ്ടും കടുവയുടെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല

Published

on

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാത്രി കാര്‍ യാത്രിക ഏരിയപള്ളിയില്‍ വെച്ച് കടുവയെ നേരില്‍ കണ്ടിരുന്നു. ഏരിയപള്ളി മേഖലയിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രാജന്റെ വീട്ടിലെ സിസിടിവിയില്‍ കടുവ നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു.

വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. ജനവാസ മേഖലയില്‍ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

‘ഇടതു സ്ഥാനാർത്ഥിയാകും എന്നത് മാധ്യമങ്ങളുടെ സൃഷ്ടി; കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹം’; ആര്യാടൻ ഷൗക്കത്ത്

Published

on

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ തള്ളി ആര്യാടൻ ഷൗക്കത്ത്. താൻ ഇടതു സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തന്റെ പിതാവിൻറെ പാരമ്പര്യമാണ്.

അവസാന നിമിഷത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത്. അങ്ങനെയുള്ള ഒരു പിതാവിൻറെ മകനാണെന്നും തൻറെ മൃതശരീരത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആര്യാടൻ ഷൗക്കത്ത്  പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലമ്പൂർ കാതോർത്തിരിക്കുകയാണ്. യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിം ലീഗും കോൺഗ്രസും, തിരഞ്ഞെടുപ്പിനായി മണ്ണും മനസ്സും ഒരുക്കി കാത്തിരിക്കുകയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല

ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വിജയിക്കും. പി വി അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Continue Reading

crime

നാദാപുരത്ത് വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Published

on

കോഴിക്കോട്: ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. ഒരു വയസ്സുള്ള കുട്ടിക്കും അമ്മയ്ക്കും അച്ഛനും മർദ്ദനമേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുന്നില്‍ പോയിരുന്ന ഒരു വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി.

സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണു സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കുറുവയിൽ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Continue Reading

Trending