Connect with us

india

കടുവസംരക്ഷണത്തില്‍ പെരിയാര്‍ സങ്കേതം മാതൃക

ജൂലായ് 29 ലോക കടുവദിനം

Published

on

ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന

പ്രകൃതിയിലെ ജനിതക വൈവിധ്യത്തിന്റെയുംആവാസവ്യവസ്ഥയുടെയും രക്ഷകരാണ്കടുവകള്‍. കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്എല്ലാവര്‍ഷവും ജൂലൈ 29 ന് ലോക കടുവ ദിനമായി ആചരിക്കുന്നത്. വേള്‍ഡ ്‌വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയാണ് കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇന്ന് കടുവകള്‍. കടുവകളുടെസംരക്ഷണത്തിന് ഏറെ പ്രാധാന്യമാണ് നല്‍കി വരുന്നത്. ലോകത്ത് അവശേഷിക്കുന്ന കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യന്‍ കാടുകളില്‍ ഏകദേശം മുന്നൂറോളം കടുവകളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 1972 ല്‍ കടുവവേട്ട നിരോധിക്കുകയും വന്യജീവിസംരക്ഷണ നിയമം നിലവില്‍വരികയുംചെയ്തു. ഇതേതുടര്‍ന്ന് 18 സംസ്ഥാനങ്ങളിലായി 47 കടുവസംരക്ഷണ സങ്കേതങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

വലുപ്പത്തിലും വരുമാനത്തിലും ഒന്നാമത് നില്‍ക്കുന്ന കേരളത്തിലെ ആദ്യത്തെ കടുവസംരക്ഷണ കേന്ദ്രമായ തേക്കടിയിലെ പെരിയാര്‍ സങ്കേതം നിലവില്‍വന്നത് 1979 ലായിരുന്നു. ഇന്ത്യയിലെ പത്താമത്തെ കടുവസങ്കേതമാണിത്. പെരിയര്‍സങ്കേതത്തിന്റെ വിസ്തൃതി 925 ചതുരശ്ര കിലോമീറ്ററാണ്. ജനപങ്കാളിത്ത വനവന്യജീവി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പെരിയാര്‍ മോഡല്‍ രാജ്യംഅംഗീകരിച്ച മാതൃകയാണ്.

പെരിയാര്‍കടുവസങ്കേതത്തില്‍ വിഹരിക്കുന്നത് റോയല്‍ ബംഗാല്‍ കടുവകളെന്നറിയപ്പെടുന്ന 1520 വയസ്‌വരെജീവിത ദൈര്‍ഘ്യമുള്ള വലിയ കടുവകളാണ്.
കടുവകള്‍ക്ക് പുറമേ അപൂര്‍വയിനത്തില്‍പ്പെട്ട നിരവധി പക്ഷികള്‍, മറ്റ് വന്യജീവികള്‍ മത്സ്യങ്ങള്‍, ഉരഗജീവികള്‍, ചിത്രശലഭങ്ങള്‍ എന്നിവയെല്ലാംചേര്‍ന്ന വലിയജൈവവൈവിധ്യ കലവറയാണ് പെരിയാര്‍ഒരുക്കിവെച്ചിട്ടുള്ളത്.പെരിയാര്‍ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പുനസംഘടിപ്പിച്ചതോടെകടുവസംരക്ഷണംകൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു.

india

അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയാല്‍ വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല

Published

on

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.

ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി. വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്പതാം മാസമാണ് യുവതി പരാതി നല്‍കിയത്.

Continue Reading

india

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ചു; അസമിൽ ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു

ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ച ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബി.ജെ.പി സർക്കാർ. ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുവാഹത്തിയിൽ ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്ന് എഴുതിയ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമൻ ബൊർഡോലോയിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധത്തിനിടെ ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് ശനിയാഴ്ചയാണ് ബറുവ ചുമരിൽ ചിത്രം വരച്ചത്. ചുമരിൽ എഴുതിയ വാചകങ്ങളാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

‘അവരുടെ അറസ്റ്റിന് കാരണം ചുവരെഴുത്തുകളിലെ വാക്കുകൾ മാത്രമാണ്,’ ഗുവാഹത്തി വെസ്റ്റ് ഡി.സി.പി പദ്മനാഭ് ബറുവ പറഞ്ഞു.

കഴിഞ്ഞയാഴ്ച മുതൽ, ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് മേൽപ്പാലം നിർമിക്കാൻ 70ലധികം മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രദേശവാസികൾ അണിനിരന്ന പ്രതിഷേധം ഉണ്ടായിരുന്നു. സമാനമായ മറ്റൊരു സമരം ദിഗാലിപുഖുരി ജലാശയത്തിന് ചുറ്റും 28 മരങ്ങൾ മുറിക്കുന്നതിനെതിരെയും നടന്നിരുന്നു. ഇതിനെ തുടർന്ന് മേൽപ്പാലത്തിൻ്റെ രൂപകൽപ്പന മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.

ദിഗാലിപുഖുരിയിൽ ബറുവ സമാനമായ കലാസൃഷ്ടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ഭരലുമുഖിലെ പ്രതിഷേധ സൈറ്റിൽ ചേരുകയും അവിടെ തൻ്റെ കലാസൃഷ്ടികൾക്കായി ഒരു ഷീറ്റ് സ്ഥാപിക്കുകയും ചെയ്തതായി ബറുവയുടെ സുഹൃത്ത് പറഞ്ഞു.

‘വെള്ളിയാഴ്ച പണി തീരാത്തതിനാൽ അവൻ ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പോയി രാത്രി വരെ പെയിൻ്റ് ചെയ്തു. മാർഷൽ തൻ്റെ ചിത്രങ്ങളിൽ എഴുതിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്നെഴുതിയതിന് ശേഷം അന്ന് രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.

അപ്പോഴേക്കും അത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവൻ അത് മാറ്റുകയാണെന്ന് പറഞ്ഞു ‘കിക്ക്’ എന്ന വാക്ക് വെള്ള പൂശുകയും അതിന് മുകളിൽ ‘ദയവായി’ എന്ന് എഴുതുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഞാൻ അറിഞ്ഞു,’ സുഹൃത്ത് പറഞ്ഞു.

“സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവ്വം അപമാനിക്കൽ, തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവയുമായി ബന്ധപ്പെട്ട ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്.

Continue Reading

india

ഫോട്ടോ എടുക്കുന്നതിനിടെ അടുത്തുവന്ന പ്രവര്‍ത്തകനെ ചവിട്ടി ബി.ജെ.പി നേതാവ്- വിഡിയോ

ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ ഒരുപാട് വേദനിപ്പിച്ച സംഭവമാണ് ഡാൻവെയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.

Published

on

തെരഞ്ഞെടുപ്പ് സമയത്ത് പൊതുവെ രാഷ്ട്രീയനേതക്കളെല്ലാം സൗമ്യമായാണ് പ്രവർത്തകരോട് ഇട​പെടാറുള്ളത്. എന്നാൽ, ഇതിൽ നിന്നും വിഭിന്നമായ ഒരു സംഭവമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടായത്. ഫോട്ടോയെടുക്കുന്നതിനിടെ അടുത്തേക്ക് വന്ന പ്രവർത്തകനെ ബി.ജെ.പി നേതാവ് തൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവുസാഹേബാണ് പ്രവർത്തകനെ തൊഴിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയ വിവാദവും ഉണ്ടായി. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. ശിവസേന ഷി​ൻഡെ വിഭാഗം സ്ഥാനാർഥി അർജുൻ ഖോത്കറിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പാർട്ടി പ്രവർത്തകൻ നേതാവിന് അടുത്തേക്ക് എത്തുകയായിരുന്നു. പിന്നീട് ഇയാളെ ബി.ജെ.പി നേതാവ് തൊഴിച്ച് മാറ്റുകയായിരുന്നു.

ബി.ജെ.പി നേതാവിന്റെ പ്രവർത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധികാരത്തിലെത്തിയാലും ഇവർ ഇതേ രീതിയിൽ തന്നെയാവും സാധാരണക്കാരെ തൊഴിച്ചു മാറ്റുകയെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിലൊന്ന്.

ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ ഒരുപാട് വേദനിപ്പിച്ച സംഭവമാണ് ഡാൻവെയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. മഹായുതി സഖ്യം തെരഞ്ഞെടുപ്പിന് ശേഷം ഇതേ അഹങ്കാരമാണ് പിന്തുടരുകയെന്നും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വന്നു.

Continue Reading

Trending