Connect with us

kerala

മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍; കുപ്പാടിയിലേക്ക് മാറ്റും

വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

Published

on

വയനാട് മുള്ളന്‍കൊല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടില്‍. വാടാനകവലയ്ക്ക് സമീപനം വനമൂലികയില്‍ സ്ഥാപിച്ച കൂടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും.

വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക. രണ്ടുമാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവ സാന്നിധ്യമുണ്ട്.

ഇന്നലെ മുള്ളന്‍കൊല്ലി ടൗണില്‍ കടുവ ഇറങ്ങി. പശുകിടാവിനെ ആക്രമിച്ച് കൊന്നു. മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊന്നത്.

കിടാവിന്റെ ജഢം പാതി ഭക്ഷിച്ച നിലയില്‍ കൂടിനോട് 200 മീറ്റര്‍ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയില്‍ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.

 

kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസം ; മികച്ച ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് നേതാക്കള്‍

യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്. 12,000 നും 15,000 നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും.

കല്‍പ്പാത്തിയിലെ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

കേരളം പോലെയുള്ള സ്ഥലത്ത് വര്‍ഗീയ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയുടെ വക്താവ് മതേതര പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ വര്‍ഗീയതയ്ക്കെതിരെ മുമ്പിലുണ്ടെന്ന് പറയുന്നവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ തോന്നിയില്ല. പഴയ പ്രസ്താവനകള്‍ വളച്ചൊടിച്ച് കൈയ്യില്‍ നിന്നും പൈസ ഇറക്കി പത്രത്തില്‍ കൊടുത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Continue Reading

kerala

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി വീണു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു.

Published

on

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാം നിലയിലെ ടോയ്ലെറ്റില്‍ അപകടമുണ്ടായത്. ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പത് തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നാണു വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വാതില്‍ പൊളിച്ചാണ് സുമംഗലയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Continue Reading

kerala

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കോടതി വിധി; മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്.

Published

on

ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending