Connect with us

kerala

വയനാട്ടിലെ കടുവ ആക്രമണം; പ്രശ്‌നത്തില്‍ സുസ്ഥിരമായ പരിഹാരം ആവശം: പ്രിയങ്ക ഗാന്ധി എം.പി

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി.

Published

on

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി. പ്രശ്‌നത്തില്‍ സുസ്ഥിരമായ പരിഹാരം ആവശ്യമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

‘മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ദാരുണമായ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ഗുരുതര പ്രശ്‌നം പരിഹരിക്കാന്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ അടിയന്തിരമായി ആവശ്യമാണ്’ -പ്രിയങ്ക ഗാന്ധി എംപി സാമൂഹിക മാധ്യമമായ ‘എക്‌സി’ല്‍ കുറിച്ചു.

 

kerala

ഇളകിയ ടയറുമായി അപകട യാത്ര; കൊല്ലത്ത് സ്‌കൂള്‍ ബസ് പിടിച്ചെടുത്ത് എംവിഡി

ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്.

Published

on

കൊല്ലം കലയപുരത്ത് ഇളകിയ ടയറുമായി യാത്ര ചെയ്ത സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്. ഇത് സേഫ്റ്റി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

13 കുട്ടികള്‍ ഉണ്ടായിരുന്ന ബസിന്റെ മുന്‍ വശത്തെ ആക്‌സില്‍ ഒടിഞ്ഞു 500 മീറ്ററോളം ഉരഞ്ഞ് നീങ്ങി. ബസിന് വേണ്ട രീതിയിലുള്ള അറ്റകുറ്റപ്പണി ഇല്ലാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

kerala

മോഷണം പോയ ബൈക്കില്‍ യാത്ര; ഉടമയ്ക്ക് മൂന്നു തവണ പിഴ ചുമത്തി

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്

Published

on

തിരുവനന്തപുരം: മോഷണം പോയ ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഉടമയ്ക്കാണ് മൂന്നു തവണ പിഴ ചുമത്തിയത്.

തിരുവനന്തപുരത്തെ കല്ലറ പാകിസ്താന്‍മുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് ഫെബ്രുവരി 24-ന് മോഷണം പോയത്. എന്നാല്‍ പിന്നീട് അതേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനായി ആര്‍.സി ഉടമയായ അഷറഫിന് നോട്ടീസ് ലഭിച്ചു.

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്. സംഭവത്തെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ ഉടമയുടെ പരാതിയെ തുടര്‍ന്ന് ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു.

Continue Reading

kerala

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: പി സി വിഷ്ണുനാഥ്

സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു.

Published

on

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വില വര്‍ധനവ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലവര്‍ധനയെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി സി വിഷ്ണുനാഥ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

കേരളത്തില്‍ വിലക്കയറ്റ തോത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓഗസ്റ്റില്‍ കേരളത്തിലെ വിലക്കയറ്റ തോത് 9 ആയപ്പോള്‍ പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആയിരുന്നു. തുടര്‍ച്ചയായി എട്ട് മാസമായി കേരളം വിലക്കയറ്റത്തില്‍ ഒന്നാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു. ഓണക്കാല വിപണി ഇടപെടലിന് ആവശ്യപ്പെട്ട 420 കോടി രൂപയില്‍ 205 കോടി മാത്രമാണ് വകയിരുത്തിയതും, 176 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരത്തിലുള്ള സമീപനത്തിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. പപ്പടം ഇനി ചുട്ട് തിന്നേണ്ട അവസ്ഥയാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ചു.

സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിനെതിരെ സിപിഐ സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറുകാര്‍ക്കു നല്‍കേണ്ട പണം നല്‍കാത്തതിനാല്‍ ടെന്‍ഡറുകളില്‍ പോലും അവര്‍ പങ്കെടുക്കുന്നില്ലെന്നും ആരോപിച്ചു. ‘വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക മാര്‍ഗം രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കലാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ച് പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വിഷ്ണുനാഥിനെ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അഭിനന്ദിച്ചു. പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തര പ്രമേയങ്ങളില്‍ നാലും വിഷ്ണുനാഥിന്റേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending