X

വയനാട് മാവോയിസ്റ്റ് സംഘവുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; വെടിവെപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

ഇതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്ന് പിടികൂടി. പീപ്പിള്‍സ് ലിബറേഷൻ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബു ആണ് പിടിയിലായത്. തമിഴ്നാട് തിരുനല്‍വേലി സ്വദേശിയാണ്. സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകീട്ട് അഞ്ച് മണിയോടെ ഇയാളെ പിടികൂടിയത്.

അരീക്കോട് എംഎസ്പി ക്യാമ്ബില്‍ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. കണ്ണൂര്‍ വനമേഖലയിലും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

webdesk13: