Connect with us

film

ഉലകനായകന്റെ പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി ‘തഗ് ലൈഫ്

ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും.

Published

on

ഉലകനായകൻ കമല ഹാസന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി തഗ് ലൈഫ് ടീം. സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി.

നവംബർ 7 ന് കമൽഹാസൻ തൻ്റെ 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ചിത്രത്തിൻ്റെ റിലീസ് തിയതി അടങ്ങുന്ന ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.

സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.

കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് ​​എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

film

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

Published

on

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ ഭയന്ന് നില്‍ക്കുന്ന അവസ്ഥയിലാണെന്നും സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം ഭതൊഴില്‍ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നെന്നും ഡബ്‌ള്യുസിസി പറഞ്ഞു.

Continue Reading

film

അഭിനയത്തില്‍ സജീവമാകാന്‍ നിബിന്‍ സ്റ്റാനി; രണ്ടാമത്തെ ചിത്രം തമിഴില്‍

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്’ ആണ് നിബിന്റെ രണ്ടാമത്തെ ചിത്രം.

Published

on

മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ നിബിന്‍ സ്റ്റാനി. 2022 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായായിരുന്നു നിബിന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്’ ആണ് നിബിന്റെ രണ്ടാമത്തെ ചിത്രം. എന്നാല്‍ ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സില്‍ സഹ നടനയായിരുന്നു നിബിന്‍ എത്തിയത്.

നിബിന്റെ ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ 2024 ലെ റീലിസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് നിബിന്‍ കരസ്ഥമാക്കിയിരുന്നു. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയിലും ബുക്ക് മൈ ഷോ സ്ട്രീമിലും ലഭ്യമാണ്.

നിലവില്‍ മലയാളത്തിലും തമിഴിലുമായി ചില പ്രോജക്ടുകള്‍ ചര്‍ച്ചയിലാണ്. നിബിന്‍ ഇപ്പോള്‍ നവംബറില്‍ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രമായ ‘ഡിസീസ് എക്‌സ്: ദി സോമ്പി എക്‌സ്പിരിമെന്റ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ സോംബി ചിത്രത്തില്‍ ഓസ്ട്രേലിയന്‍ താരം റോജര്‍ വാര്‍ഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

 

Continue Reading

film

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു

Published

on

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Continue Reading

Trending