Connect with us

Culture

എന്തിനാടാ എന്നോടിത് ചെയ്തത്? നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ; മാലപൊട്ടിച്ച കള്ളനോട് ഈ അമ്മ പറഞ്ഞത്

Published

on

തൃശ്ശൂര്‍:’ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ? ഈവക ആള്‍ക്കാരുടെയൊക്കെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. ‘എനിക്കുമുണ്ട് മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു ചെയ്തത് എന്തിനാടാ? 67 വയസില്ലേ ഈ അമ്മയ്ക്ക്. വീട്ടുജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ തന്നെ മുഖത്തിടിച്ചു വീഴ്ത്തി മാലപൊട്ടിച്ചു കൊണ്ടുപോയ കള്ളനോട് ലോക്കപ് മുറിയില്‍ വയോധിക പറഞ്ഞ വാക്കുകളാണിത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലായിരുന്നു ഈ നാടകീയ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പടുക്കാട് പുലിക്കോട്ടില്‍ ബിജു എന്ന മോഷ്ടാവ് തൃശൂര്‍ സ്വദേശിനിയായ ശാന്തയുടെ മാലപ്പൊട്ടിച്ച് കടന്നത്. 67കാരിയായ ശാന്ത വീട്ടു ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് ബിജു ഇവരെ അക്രമിക്കുകയും മാലപ്പൊട്ടിക്കുകയും ചെയ്തത്. മാലപ്പൊട്ടിക്കുന്നത് ചെറുത്ത ശാന്തയെ ബിജു മുഖത്തടിച്ച് വീഴ്ത്തുകയും നിലത്തുകൂടെ വലിച്ചഴക്കുകയും ചെയ്തു

കള്ളനെ പൊലീസ് പിടികൂടിയെന്നറിഞ്ഞ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയ വയോധിക പൊലീസിനോട് പറഞ്ഞത് ഒരേയൊരാവശ്യം, എനിക്കവനെ ഒന്നു കാണണം. ലോക്കപ് മുറിയില്‍ ഭിത്തിയും ചാരിയിരിക്കുകയായിരുന്ന കള്ളനെ കണ്ടപ്പോള്‍ വയോധിക ദേഷ്യവും ഗദ്ഗദവും കൊണ്ടു വീര്‍പ്പുമുട്ടി.

പാപം തീരില്ല നിനക്ക്. കണ്ടില്ലേ എന്റെ ചുണ്ട് തടിച്ചു വീര്‍ത്തിട്ടുണ്ട്. അവന്റെ കൈകൊണ്ടതാ…കണ്ടാ ചോരവീര്‍ത്തു കിടക്കണത്. മുട്ടും പൊട്ടി. റോഡിലൂടെ വലിച്ചോണ്ടു പോയപ്പോഴാ. എന്റെ കുട്ട്യോള് വെഷമിക്കുമെന്നു കരുതിയാ ഞാന്‍ ആശുപത്രീല്‍ പോയത്’– കള്ളനോടും പൊലീസിനോടുമായി വയോധിക വിഷമം പങ്കുവച്ചു.

ബിജുവിന്റെ 12ാമത്തെ മാലപ്പൊട്ടിക്കലാണ് ഇതെന്ന് പോലീസുകാര്‍ പറഞ്ഞു. മാലപ്പൊട്ടിച്ച് വിറ്റുകിട്ടുന്ന പണംകൊണ്ട് മദ്യപിച്ച് നടക്കുകയാണ് ബിജുവിന്റെ പ്രധാന വിനോദം. മാലമോഷണക്കുറ്റങ്ങളിലെ സ്ഥിരം പ്രതിയായ പാടൂക്കാട് പുലിക്കോട്ടില്‍ ബിജു ആണ് തൃശൂര്‍ സ്വദേശിനി ശാന്തയുടെ മാലപൊട്ടിച്ചു കടന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാല പൊട്ടിക്കുന്നതു ചെറുത്ത ശാന്തയെ ബിജു മുഖത്തിടിച്ചു വീഴ്ത്തി നിലത്തു കൂടി വലിച്ചിഴച്ചു. അക്രമത്തിനിടെ ബിജുവിന്റെ ചെരിപ്പില്‍ ഒരെണ്ണം ഊരിപ്പോയിരുന്നു. ചെരിപ്പ് പിന്തുടര്‍ന്നു പൊലീസ് എത്തി പിടികൂടാനുള്ള സാധ്യത കണക്കിലെടുത്ത് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ബിജുവിനെ കുടുക്കിയത്.

.

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

Continue Reading

Trending