Connect with us

kerala

തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം ; ഒരാഴ്ചക്കിടെ മൂന്നാം തവണ

ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Published

on

തൃശ്ശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരിൽ മുഴക്കം ഉണ്ടാകുന്നത്. 2 സെക്കന്റ് നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending