Connect with us

kerala

അലങ്കാരപ്പന്തല്‍വീണ് ഓട്ടോ തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിന് മുമ്പിലായിരുന്നു കമാനം

Published

on

തൃശൂര്‍ കോര്‍പറേഷന്‍ നടത്താനിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അലങ്കാരപ്പന്തല്‍വീണ് ഓട്ടോ തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുഴിയെടുക്കാതെ പരസ്പരം കെട്ടിനിര്‍ത്തിയിരിക്കുകയായിരുന്നു. വൈദ്യുതിദീപാലങ്കാരത്തിനായി രണ്ടുദിവസം മുമ്പാണ് സ്ഥാപിച്ചത്. തൃശൂര്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിന് മുമ്പിലായിരുന്നു കമാനം

kerala

മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്ക്

മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്

Published

on

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന്‍ (36), ബൈസണ്‍വാലി സ്വദേശി സ്‌കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.

Continue Reading

kerala

കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

Published

on

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്

Published

on

കോഴിക്കോട് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈന്‍ തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

Continue Reading

Trending