Connect with us

kerala

തൃശൂരിൽ ആനയെ കൊന്നതെന്ന് സംശയം: കൊമ്പുമായി രണ്ടു പേർ പിടിയിലായിട്ടുണ്ടെന്ന് മന്ത്രി

തൃശൂര്‍ ചേലക്കരയില്‍ മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്പ് കാണാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സര്‍ജന്‍ പറഞ്ഞിരുന്നു.

Published

on

തൃശൂര്‍ ചേലക്കരയില്‍ റബ്ബർ തോട്ടത്തിൽ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ ആനയെ കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വനം മന്ത്രി എ .കെ.ശശീന്ദ്രൻ പറഞ്ഞു.ആനയുടെ കൊമ്പുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നാണ് രണ്ട് പേരെ പിടികൂടിയതെന്നും മന്ത്രി വ്യക്തമാക്കി

തൃശൂര്‍ ചേലക്കരയില്‍ മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്പ് കാണാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സര്‍ജന്‍ പറഞ്ഞിരുന്നു. വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പ്​: അനാവശ്യ വിവാദങ്ങൾ കല്ലുകടിയായെന്ന്​ സി.പി.എം

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്.

Published

on

പാ​ല​ക്കാ​ട്ട്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലു​ണ്ടാ​യ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും ഒ​പ്പം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ര​ണ്ട​ഭി​​പ്രാ​യ​മു​യ​ർ​ന്ന​തും ക​ല്ലു​ക​ടി​യാ​യെ​ന്ന്​ സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം വി​ല​യി​രു​ത്ത​ൽ. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തി​യി​ട്ടും അ​തി​ന്‍റെ ആ​​വേ​ശം ചു​ര​മി​റ​ങ്ങി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ച​ർ​ച്ച​ക​ൾ പാ​ല​​ക്കാ​ട്​ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​​ളും പി​ന്നാ​ലെ, പാ​ർ​ട്ടി​യി​ലു​യ​ർ​ന്ന ര​ണ്ട​ഭി​പ്രാ​യ​വും ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചു. യു.​ഡി.​എ​ഫ്​ ഇ​ത്​ കാ​ര്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​യോ​ജ​​ന​പ്പെ​ടു​ത്തു​ന്ന നി​ല​യു​മു​ണ്ടാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ന്​ സ​മാ​ന​മാ​യി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു.​ഡി.​എ​ഫി​നാ​ണ്​ ല​ഭി​ച്ച​തെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​ത​യും കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വു​മ​ട​ക്കം പ്ര​തി​സ​ന്ധി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര​യി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്​ ചെ​റു​ത​ല്ലാ​ത്ത നേ​ട്ട​മെ​ന്നാ​ണ്​ സി.​പി.​എം ക​ണ​ക്കാ​ക്കു​ന്ന​ത്.

ചേ​ല​ക്ക​ര​യി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ൾ ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​ന സം​വി​ധാ​ന​വും ചേ​ല​ക്ക​ര​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ചി​ല പോ​രാ​യ്മ​ക​ളു​​ണ്ടാ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ വോ​ട്ട്​ വ​ർ​ധി​പ്പി​ക്കാ​നാ​യി.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

kerala

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.

Published

on

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 5.45നാണ് അപകടമുണ്ടായത്. തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാജേഷ് ഭാര്യ ദീപ മക്കള്‍ മീനാക്ഷി, മീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂർ എടുത്താണ് തകർന്നുവീണ കോൺ​ഗ്രീറ്റ് പാളികൾ മാറ്റി വീടിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി വന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending