Connect with us

crime

തൃശൂരില്‍ സാഹിത്യകാരനു നേരെ സംഘപരിവാറിന്റെ ക്രൂരമായ ആക്രമണം

എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന്‍ പറയുന്നു

Published

on

ഗുരുവായൂര്‍: തൃശൂരില്‍ സാഹിത്യകാരന് നേരെ ക്രൂര അക്രമണം അഴിച്ചുവിട്ട് ബിജെപി. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളോടൊപ്പം അദ്ദേഹം മര്‍ദനമേറ്റ വിവരം പങ്കുവച്ചു.

എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് മനോഹരനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അക്രമികളിലൊരാളുടെ മകന്റെ വിവാഹം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ജാഗ്രതാനിര്‍ദ്ദേശമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് മനോഹരന്‍ പറയുന്നു.

രണ്ടു മാസം മുമ്പ് നടന്ന് ഈ സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് മനോഹരന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബാബാ സിദ്ദീഖിയെ വെടിവെച്ചയാൾ അറസ്റ്റിൽ; പിടിയിലായത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ.

Published

on

 ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ.

ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാൻ തയാറെടുക്കുകയായിരുന്നു ശിവകുമാർ. കൂടാതെ ശിവകുമാറിനെ ഒളിപ്പിച്ച് താമസിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും നാലു പേര്‍ കൂട് ഇറസ്റ്റിലായിട്ടുണ്ട്.
ഒക്‌ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസിൽനിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ മൂന്നം​ഗം അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. സിദ്ദിഖിക്കെതിരെ ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികളിൽ രണ്ടുപേർ കൊലപാതകത്തിനു പിന്നാലെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നത് ശിവകുമാറിനാണ്. ബാബ സിദ്ധിഖിയെ വധിക്കാൻ നിർദേശം നൽകിയവരെ ഇയാളിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

 

Continue Reading

crime

ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച് തീവ്ര ഹിന്ദുത്വവാദികള്‍

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദിച്ചത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്.

സാഹില്‍ ജില്ലയിലെ ഒരു സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്. സല്‍മാന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

എന്നാല്‍ ഇരുവരും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വവാദികള്‍ പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

സെപ്റ്റംബറില്‍ ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.

തുടര്‍ന്ന് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.

Continue Reading

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

Trending