Connect with us

crime

കോഴിക്കോട് പത്ത് ലക്ഷം രൂപയുടെ മെത്താഫെറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ

220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു

Published

on

കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണഅ എക്‌സൈസ് പിടികൂടിയത്. പത്ത് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

crime

യുപിയില്‍ കൗമാരക്കാരനെ കഴുത്തറുത്ത് കൊന്നു, ഹൃദയം തകര്‍ന്ന അമ്മ മകന്റെ തല മടിയില്‍ പിടിച്ചിരുന്നത് മണിക്കൂറുകളോളം

40 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ 40 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ദാരുണമായ ആക്രമണത്തില്‍ 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച, ഗൗരബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കബീറുദ്ദീന്‍ ഗ്രാമത്തില്‍ തര്‍ക്കഭൂമിയെച്ചൊല്ലിയുണ്ടായ സംഘര്‍ഷം ദാരുണമായ കൊലപാതകത്തിലാണ് കലാശിച്ചത്. കഴുത്തറുത്താണ് കുട്ടിയെ കൊന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ തലയുമായി അമ്മ മണിക്കൂറുകളോളം ഹൃദയം തകര്‍ന്ന് ഇരിക്കുകയായിരുന്നു. സംഭവം നാട്ടുകാരെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചു.

രാംജീത് യാദവിന്റെ മകന്‍ അനുരാഗിനെ ഭൂമി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘം ആളുകള്‍ പിന്തുടരുകയായിരുന്നു. അക്രമികളിലൊരാള്‍, കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി ഒളിവില്‍ തുടരുകയാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ നിരവധി പോലീസ് സംഘങ്ങളെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചു.

ഉത്തരവാദികള്‍ ‘സാധ്യമായ കഠിനമായ ശിക്ഷ’ നേരിടേണ്ടിവരുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു. ഭൂമി തര്‍ക്കം നിലവില്‍ സിവില്‍ കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണം സുഗമമാക്കാനും ദുഃഖിതരായ കുടുംബത്തിന് നീതി ലഭ്യമാക്കാനും മൂന്ന് ദിവസത്തിനകം അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

crime

സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; കേസില്‍ അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്

Published

on

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമൻ (68)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇത് കൂടാതെ പതിനാല് വർഷം കൂടി തടവ് അനുഭവിക്കണം. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും. പിഴ തുക കുട്ടിക്ക് നൽക്കണം.

2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മുമ്മയുടേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിലാണ് വാടകയക്ക് താമസിച്ചത്.ഈ സമയങ്ങളിൽ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്.കുട്ടികൾ നിലവിലും ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്ട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പോലീസ് ഇൻസ്പെക്ടർ എ. അൻസാരി, കെ. തോംസൺ, സജീഷ് എച്ച്. എൽ ആണ് കേസ് അന്വേഷിച്ചത്.

Continue Reading

crime

ചാവക്കാടില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.

Published

on

അതിമാരക മയക്കുമരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഫവാസ് (32) എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.

ചാവക്കാട് പ്രദേശങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പൊലീസിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുളളത്.

ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിലുളള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പൊലീസിൽ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പടെയുളള അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ വിമൽ പറഞ്ഞു.

Continue Reading

Trending