Connect with us

News

നിയമ പ്രകാരം മൂന്ന് ശിക്ഷകള്‍; ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് എന്ത്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സ്വന്തം ഭാവി കാത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

Published

on

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സ്വന്തം ഭാവി കാത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരുവിലെ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫിലെ ഗോള്‍ വിവാദത്തില്‍ മൈതാനം വിട്ട ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി ഉറപ്പാണ്. അത് ഏത് തരത്തിലായിരിക്കുമെന്നതാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ആവേശകരമായ മല്‍സരം നിശ്ചിത സമയവും പിന്നിട്ട് അധികസമയത്തേക്ക് പ്രവേശിച്ചപ്പോഴായിരുന്നു ബെംഗളൂരു നായകനായ ഛേത്രി വിവാദമായ ഫ്രീകിക്ക് പായിച്ചതും റഫറി കൃസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചതും തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധ സൂചകമായി മൈതാനം വിട്ടതും.

നിയമ പ്രകാരം മൂന്ന് ശിക്ഷകളാണ് വരാനിരിക്കുന്നത്. ഒന്ന് പിഴയായിരിക്കും, മറ്റൊന്ന് പോയിന്റുകള്‍ വെട്ടിക്കുറക്കലായിരിക്കും, അതുമല്ലെങ്കില്‍ വിലക്കായിരിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടേതാണ്. ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയാല്‍ അത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കാര്യമായി ബാധിക്കും. ലീഗില്‍ കളിക്കുന്ന ഏറ്റവും പോപ്പുലര്‍ സംഘമാണ് ബ്ലാസ്റ്റേഴ്‌സ്. പിഴ ചുമത്താനാണ് സാധ്യതകള്‍. ബ്ലാസ്റ്റേഴ്‌സ് ഇല്ലാത്ത ഒരു ഐ.എസ്.എല്‍ സംഘാടകര്‍ക്ക് വലിയ ആഘാതമാവും. അതേ സമയം വിവാദ ഗോള്‍ പായിച്ച ഛേത്രിയുടെ കോലം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് കത്തിച്ചത് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. അതേ സമയം ഐ.എസ്.എല്‍ ആദ്യ സെമി ആദ്യ ലെഗ് നാളെ ബെംഗളൂരുവും മുംബൈയും തമ്മില്‍ നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും; മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി

Published

on

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. ‘നിങ്ങളുടെ വിവേകവും വിനയവും ഈ രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും,’ എന്ന് സമൂഹ മാധ്യമത്തില്‍ നടന്‍ കുറിച്ചു.

എളിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു വന്ന അദ്ദേഹം ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലുളള ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ ശ്രമങ്ങള്‍ നടത്തിയ വ്യക്തി കൂടിയായിരുന്നു മന്‍മോഹന്‍ സിംഗ്.

Continue Reading

india

രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മന്‍മോഹന്‍ സിംഗ് ; പ്രിയങ്കാ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ഗാന്ധി തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

Continue Reading

kerala

അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന

Published

on

കോഴിക്കോട്: രൂപമാറ്റം വരുത്തി നിരത്തിലിറങ്ങാന്‍ നവകേരള ബസ്. അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി. സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തു. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന.

കട്ടപ്പുറത്തായിരുന്ന നവകേരള ബസില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചു. ഇതോടെ 37 സീറ്റുകളായി. ബസ്സില്‍ പ്രവേശിക്കുന്നതിനായി എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി ഒരു ഡോര്‍ മുന്‍ഭാഗത്ത് മാത്രമാക്കി ചുരുക്കി. ശൗചാലയവും നിലനിര്‍ത്തി. കഴുത്തറപ്പന്‍ യാത്രാനിരക്ക് അല്‍പ്പം കുറയ്ച്ചു. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.

2023 ഡിസംബറില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ പ്രത്യേക ബസ്സായിരുന്നു ഇത്. യാത്ര തുടങ്ങുംമുന്‍പേ ബസ് വിവാദത്തിലായിരുന്നു. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങള്‍ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.

Continue Reading

Trending