X
    Categories: indiaNews

ജമ്മു കശ്മീരില്‍ മൂന്നു ഘട്ടം, ഹരിയാനയില്‍ ഒറ്റ ഘട്ടം-നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം അടുത്ത മാസം 18 ന് നടക്കും. രണ്ടാം ഘട്ട, സെപ്റ്റംബർ 25 നും, മൂന്നാം ഘട്ടം ഒക്ടോബർ 1 നും നടക്കും. ഒക്ടോബർ 4 നാണ് വോട്ടെണ്ണൽ നടക്കുക.

ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കുക. നാലിനാണ് വോട്ടെണ്ണൽ നടക്കുക. നിയമസഭകളുടെ കാലാവധി നവംബർ 3 ആണ് അവസാനിക്കുക.

ജമ്മു കശ്മീരിലെ 90 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയെന്ന് സിഇസി അറിയിച്ചു. അതിൽ 74 ജനറലും 16 സംവരണ മണ്ഡലങ്ങളും (എസ്ടി – 9, എസ്സി – 7) ആണ്.

നിയമസഭകളുടെ കാലാവധി അവസാനിക്കുന്ന നവംബർ 26 (മഹാരാഷ്ട്ര), 2025 ജനുവരി 5 (ജാർഖണ്ഡ്) എന്നിവടങ്ങളിലും കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ജമ്മു കശ്മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സിഇസി രാജീവ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടർമാരുണ്ട്. ജമ്മു കശ്മീരിൽ ജനാധിപത്യത്തിൻ്റെ പാളികൾ ശക്തിപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk13: