Connect with us

kerala

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍

ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്

Published

on

എറണാകുളം: ചേന്ദമംഗലത്ത് അയല്‍വാസി ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. ജിതിന്‍, വേണു, ഉഷ(62),മകള്‍ വിനീഷ(32) എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ ചേന്ദമംഗലം സ്വദേശി റിതു ജയനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ജിതിന്‍ ഒഴികെ മൂന്നുപേരും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതര പരിക്കുകളോടെ ജിതിന്‍ ചികിത്സയില്‍ തുടരുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

kerala

ഫോറസ്റ്റ് വാച്ചര്‍മാരില്‍ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി

ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്‍കാലിക വച്ചറായ സുരേന്ദ്രന്‍ എന്നിവരെ പിടികൂടിയത്

Published

on

മണ്ണാര്‍ക്കാട്: റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍മാരില്‍ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. 12 പുലി നഖങ്ങള്‍, 4 പുലിപ്പല്ലുകള്‍, 2 കടുവാ നഖങ്ങള്‍ എന്നിവ വില്‍ക്കാന്‍ ശ്രക്കവെയാണ് ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്‍കാലിക വച്ചറായ സുരേന്ദ്രന്‍ എന്നിവരെ പിടികൂടിയത്.

ഇരുവരും പാലക്കയം വാക്കോടന്‍ നിവാസികളാണ്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെയും പാലക്കാട് ഫ്‌ലയിങ് സ്‌ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോള്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

തൃശൂര്‍ പെരുമ്പിലാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം

Published

on

തൃശൂര്‍: പെരുമ്പിലാവ് അക്കിക്കാവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തിയ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടായി.

സംസ്ഥാനപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാര്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം; പ്രതി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ളയാള്‍

സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍

Published

on

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ അയല്‍വാസി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകന്‍ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നണ് പ്രാഥമികനിഗമനം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന ജിതിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

Continue Reading

Trending