Connect with us

india

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ മര്‍ദനം

പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളില്‍ ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്

Published

on

മധ്യപ്രദേശ്‌: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മുസ്ലിം കുട്ടികളെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളില്‍ ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്.

ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ 17കാരനായ പ്രതി മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2,5,6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മര്‍ദനത്തിനിരയായത്. ഒന്നരമാസം മുന്‍പ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മര്‍ദ്ദനം നടന്ന കാര്യം കുട്ടികള്‍ ആരോടും പറഞ്ഞിരുന്നില്ല.

മദ്യലഹരിയില്‍ ആയിരിക്കെയാണ് പ്രതികളിലൊരാള്‍ സാമൂഹ്യമാധ്യങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളില്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചിട്ടു. വീഡിയോ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.

ഒന്നര മാസം മുന്‍പ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗര്‍ തലബിനടുത്ത് കറങ്ങാന്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ രണ്ട് പേര്‍ വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നു ഇരയായ പതിമൂന്നുകാരന്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഏഴ് വയസുകാരനായ കുട്ടി വാതില്‍ തുറക്കാതെ മുറിയില്‍ ഇരിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.
സംഭവം നടന്നതിന് ശേഷം കുട്ടികള്‍ സാധാരണയെക്കാള്‍ കൂടുതല്‍ ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികള്‍ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

india

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Published

on

രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

Continue Reading

india

മഹാരാഷ്ട്രയില്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മകന്‍ ആത്മഹത്യ ചെയ്തത്

Published

on

മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേകയറില്‍ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.

പത്താംക്ലാസ് വിദ്യാര്‍ഥിയായാ ഓംകാറിനെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ഓംകാര്‍ അവധിക്ക് വീട്ടിലെത്തിയ സമയം പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാവപ്പെട്ട കര്‍ഷക കുടുംബത്തിന് ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.

കൃഷിക്കായി എടുത്ത വായ്പ പോലും തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ കഴിയില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്തിയത്. മകന്റെ മൃതദേഹം മരത്തില്‍ നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്

Published

on

അസമിലെ ദിമാ ഹസാവു ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കൂടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് അഞ്ച് തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംഭവത്തില്‍ കരസേനയെ കൂടാതെ കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു

ഖനിക്ക് 310 അടി ആഴമുള്ള ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാല്‍, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.

Continue Reading

Trending