Connect with us

Culture

കാസര്‍കോട് ട്രെയിന്‍ എഞ്ചിനിടിച്ച് മൂന്ന് പേര്‍ മരിച്ചു

Published

on

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്.

മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്.

മഞ്ചേശ്വരം സ്വദേശി പരേതനായ കെ.ടി.അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മകന്‍ താമില്‍ (മൂന്ന്) എന്നിവരാണു മരിച്ചത്.

പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അശ്രദ്ധയാണ് അപകടം മുണ്ടാക്കിയത്. ഒരേസമയം രണ്ടു ട്രാക്കുകളിലൂടെയായി ട്രെയില്‍ വന്നതാണ് അപകടത്തിന് കാരണമായത്.

മംഗളൂരു ഭാഗത്തേക്കുള്ള ചെന്നൈ മംഗലാപുരം എക്‌സപ്രസ് കടന്നുപോയ ഉടനെ ഇവര്‍ പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കമല്‍ ഹാസന്റെ ‘നായകന്‍’ വീണ്ടും തീയേറ്ററുകളിലേക്ക്

താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 6ന് റീ-റിലീസ് നടത്തും.

Published

on

ചെന്നൈ: മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘നായകന്‍’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 6ന് റീ-റിലീസ് നടത്തും. കമല്‍ ഹാസന്റെ പിറന്നാള്‍ നവംബര്‍ 7ന് ആണെന്നതാണ് പ്രത്യേകത.

ശരണ്യ, നാസര്‍, ജനഗരാജ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1987-ല്‍ പുറത്തിറങ്ങി. തമിഴ് സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ‘നായകന്‍’ ഇന്ത്യന്‍ സിനിമയുടെ മികച്ച ചിത്രങ്ങളിലൊന്നായും അറിയപ്പെടുന്നു. പുറത്തിറങ്ങിയതോടെ നിരൂപക പ്രശംസയും പ്രേക്ഷക സ്നേഹവും നേടി, ഇന്നും കള്‍ട്ട് ക്ലാസിക്കായി ആരാധകര്‍ ആഘോഷിക്കുന്നു.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്. ഗാനങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ ഭാവനയും തീവ്രതയും ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

കഥാസാരം: പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറുന്ന വേലുനായ്ക്കര്‍ എന്ന കഥാപാത്രമാണ് കമല്‍ ഹാസന്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ശക്തമായ അഭിനയം കമലിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

ചിത്രം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍: കമല്‍ ഹാസന്‍, മികച്ച ഛായാഗ്രഹണം: പി. സി. ശ്രീരാം, മികച്ച കലാസംവിധാനം: തൊട്ട തരണി

‘നായകന്‍’ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു, എങ്കിലും അവസാന അഞ്ചിലെത്താനായില്ല. എന്നിരുന്നാലും, 2005-ല്‍ ടൈം മാസിക എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയില്‍ നായകന്‍ ഉള്‍പ്പെടുകയും ചെയ്തു.

കമല്‍ ഹാസനും മണിരത്‌നത്തിനും പിന്നാലെ ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചുവെങ്കിലും, ‘നായകന്‍’ ഇന്നും അവരുടെ കൂട്ടുകെട്ടിന്റെ പ്രതീകമായി നിലനില്‍ക്കുന്നു.

 

Continue Reading

Film

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്.

മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ പ്രധാന താരങ്ങള്‍. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം പുരസ്‌കാര സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ‘കിഷ്‌കിന്ധാകാണ്ഡം’ , ‘ലെവല്‍ ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആസിഫ് അലി ശക്തമായ മത്സരാര്‍ഥിയാകുമ്പോള്‍, ‘എആര്‍എം’ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ കൈയടി നേടിയ ടൊവിനോയും മുന്നിലാണ്. ‘ആവേശം’ എന്ന ചിത്രത്തിലെ കഥാപാത്രം ഫഹദ് ഫാസിലിനെയും ഫൈനല്‍ റൗണ്ടിലേക്കെത്തിച്ചു.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.

മികച്ച ചിത്രത്തിനുള്ള റേസില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ , ‘ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍. ഈ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിയാവാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തില്‍ ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘പ്രേമലു’, ‘വര്‍ഷങ്ങള്‍ക്കുശേഷം’, ‘സൂക്ഷ്മദര്‍ശിനി’, ‘മാര്‍ക്കോ’, ‘ഭ്രമയുഗം’, ‘ആവേശം’, ‘കിഷ്‌കിന്ധാകാണ്ഡം’ തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

Continue Reading

Film

കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’

Published

on

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി ‘പൊന്നിൻകുടം’ വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
Continue Reading

Trending