Connect with us

india

ആന്ധ്രയില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പത്ത് പേരുടെ നില ഗുരുതരമാണ്. ചന്ദ്ര ബാബു പങ്കെടുത്ത ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതു യോഗത്തിനിടെയാണ് അപകടം.

റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷന്‍ വിതരണ പരിപാടിക്കായി നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. നായിഡു സ്ഥലത്തു നിന്നു പോയതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

india

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളും; നിലപാട് വ്യക്തമാക്കി മോദി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ‘വികടന്‍’

വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരായി സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെടുത്തിയ തമിഴ് മാധ്യമമായ ‘വികടന്‍’ വഷയത്തില്‍ നിലപാട് വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്ന് ‘വികടന്‍’ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് ഇനിയും തുടരും. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.

വികടന്റെ ഡിജിറ്റല്‍ മാസികയായ വികടന്‍ പ്ലസ് ഫെബ്രുവരി പത്തിനാണ് നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന വിഷയവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാണിച്ച് കൊണ്ടായിരുന്നു കാര്‍ട്ടൂണ്‍.

എന്നാല്‍ വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. വികടനില്‍ പ്രത്യക്ഷപ്പെട്ട അഞ്ച് കാര്‍ട്ടൂണുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് വികടന്‍ ഗ്രൂപ്പ്. മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് മുമ്പും നിരവധി കാര്‍ട്ടൂണുകള്‍ വികടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

india

തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം; ആന്ധ്രാപ്രദേശില്‍ മകനെ കെന്ന് കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ

57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്

Published

on

ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മകനെ അമ്മ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കളുടെ സഹായത്തോടെ 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്.

ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ നേരെ പീഡന ശ്രമം നടത്തിയിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ലക്ഷമി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാശം എസ്പി പി.ആര്‍ ദാമോദര്‍ പറഞ്ഞു.

ഖമ്മം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ നേരെയാണ് അവിവാഹിതനായ ശ്യാമപ്രസാദ് പീഡനശ്രമം നടത്തിയത്. മകന്റെ മോശം സ്വഭാവം കാരണമാണ് കൊലപ്പെടുത്തിയത് എന്ന് ലക്ഷ്മി ദേവി പൊലീസിന് മൊഴി നല്‍കി.

ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മഴുവും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു.

Continue Reading

india

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി

പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ലഖ്‌നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്‌ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ എച്ച്‌ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

Trending