Connect with us

crime

പൊലീസിനെ ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

സിപിഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

പൊലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലയാലപ്പുഴ എസ്എച്ച്ഒ വി സി വിഷ്ണു കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അര്‍ജുന്‍ ദാസിനും ഭാര്യയ്ക്കും എതിരെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. അസഭ്യവാക്കുകള്‍ ഉള്‍പ്പെടുത്തി അര്‍ജുന്‍ ദാസ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഇന്‍സ്പെക്ടറുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചായിരുന്നു കുറിപ്പ്.

പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അര്‍ജുന്‍ ദാസ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പരിലേക്കും അയച്ചു. ഇന്‍സ്പെക്ടറുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. പ്രതി കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നു.

crime

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

Published

on

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.

അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ദമ്പതികളുടെ മകനാണ് വിവരം പൊലീസിയിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. നോയിഡയിലെ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മ. എഞ്ചിനീയറിങ് ബിരുദധാരിയായ നൂറുല്ല, നിലവിൽ തൊഴിൽരഹിതനാണ്. എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.

 

Continue Reading

crime

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോ​ഗം; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു

Published

on

തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടിൽ തമ്പടിച്ച് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ആ​റ് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടികൂടിയിരുന്നു. അ​യ​ത്തി​ൽ ഗാ​ന്ധി ന​ഗ​റി​ൽ ച​രു​വി​ൽ ബാ​ബു ഭ​വ​നി​ൽ അ​ശ്വി​ൻ (21), അ​യ​ത്തി​ൽ ന​ട​യി​ൽ പ​ടി​ഞ്ഞാ​റ്റ്തി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ കൊ​ച്ച​ൻ എ​ന്ന അ​ഖി​ൽ (23), പ​റ​ക്കു​ളം വ​യ​ലി​ൽ വീ​ട്ടി​ൽ അ​ൽ അ​മീ​ൻ (28), കു​റ്റി​ച്ചി​റ വ​യ​ലി​ല് പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് (23), മു​ഖ​ത്ത​ല കി​ഴ​വൂ​ർ ബ്രോ​ണ വി​ലാ​സ​ത്തി​ൽ അ​ജീ​ഷ് (23), ഇ​ര​വി​പു​രം വ​ലി​യ​മാ​ടം ക​ള​രി​ത്തേ​ക്ക​ത്തി​ൽ വീ​ട്ടി​ൽ​ശ്രീ​രാ​ഗ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​ണി​വ​ർ.

Continue Reading

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

Trending