Connect with us

kerala

ജപ്തി ഭീഷണി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ കുടുംബത്തിന് ആശ്വാസമായെത്തി മഞ്ചേശ്വരം എംഎല്‍എ

എംഎല്‍എ എന്ന നിലയില്‍ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് എകെഎം അഷ്റഫ് വ്യക്തമാക്കി

Published

on

ജപ്തി ഭീഷണി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ കുടുംബത്തിന് പണം നല്‍കാന്‍ സന്നദ്ധത അറിയിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. സംഭവത്തില്‍ എംഎല്‍എ എന്ന നിലയില്‍ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് എകെഎം അഷ്റഫ് വ്യക്തമാക്കി.

ബാളിയൂര്‍ മീഞ്ച സ്വദേശി തീര്‍ത്ഥയുടെ വീട്ടിലായിരുന്നു കേരള ഗ്രാമീണ്‍ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. ഫെബ്രുവരി 10 നുള്ളില്‍ 5 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വിഷയത്തില്‍ ബാങ്ക് അധികൃതരുമായി സംസാരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുന്നുവെന്നും ഒരാഴ്ചയ്ക്കകം ആധാരം തിരിച്ചു നല്‍കുമെന്നും പറഞ്ഞ് എ കെ എം അഷറഫ് എം എല്‍ എ രംഗത്തെത്തിയത്. ആവശ്യപ്പെടുന്ന തുക ഞാന്‍ അടയ്ക്കും. എത്രയാണെങ്കിലും ആ ലോണ്‍ തീര്‍ക്കും. ഒരാഴ്ചയ്ക്കകം ആധാരം തിരികെ ഏല്‍പ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.

kerala

വാര്‍ഡ് വിഭജന അട്ടിമറി: ഹിയറിങ് പ്രഹസനം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കണം: മുസ്‌ലിം ലീഗ്‌

നീതിപൂർവ്വകമായ രീതിയിൽ ഹിയറിങ് നടത്തി വാർഡ് വിഭജനം സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Published

on

പരാജയഭീതി കാരണം വാർഡ് വിഭജനത്തിൽ അട്ടിമറി നടത്തിയ സർക്കാർ പരാതികൾ തീർപ്പ് കൽപിക്കാനെന്ന പേരിൽ നടത്തിയ ഹിയറിങ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രഹസനമാണെന്ന് മലപ്പുറത്ത് ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. ആറ് മണിക്കൂറിനുള്ളിൽ 1500ലധികം പരാതികൾ തീർപ്പാക്കി എന്ന് പറയുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള അവഹേളനമാണ്. നീതിപൂർവ്വകമായ രീതിയിൽ ഹിയറിങ് നടത്തി വാർഡ് വിഭജനം സംബന്ധിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിശുദ്ധ റമദാനിൽ തീരദേശ റിലീഫ് ഉൾപ്പെടെ മുസ്ലിംലീഗ് പതിവായി നൽകിവരുന്ന ജീവകാരുണ്യ പദ്ധതികൾ സജീവമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. അടുത്ത മാസം ഏഴിന് കോഴിക്കോട്ട് സാമുദായിക സംഘടനകളുടെ യോഗം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. കേരളത്തിലെ കലാലയങ്ങളിൽ റാഗിങിന്റെ പേരിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കൽപറ്റയിലെ സിദ്ധാർത്ഥിന്റെ മരണത്തിന് ഒരു വർഷം തികയുന്നതിന് മുമ്പാണ് മനുഷ്യത്വരഹിതമായ റാഗിങ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാ ക്രൂരതക്കും ഭരണകൂടത്തിന്റെ പരിരക്ഷയും പിന്തുണയും ലഭിക്കുമെന്ന അഹങ്കാരമാണ് എസ്.എഫ്.ഐക്കാരെ ഈ ക്രൂര വിനോദങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. പ്രതികളെ മാതൃകാപരമായി ശിക്ഷിച്ച് രക്ഷിതാക്കളുടെ ഭീതി ഇല്ലാതാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും യോഗം പ്രമേയത്തിലൂടെ ഓർമപ്പെടുത്തി.

മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, നിയമ സഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപ നേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സെക്രട്ടറി പ്രൊഫ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നന്ദി പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി,യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവരും സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പി.കെ അബ്ദുറബ്ബ്, അഡ്വ.കെ.എൻ.എ ഖാദർ, ടി.എ അഹമ്മദ് കബീർ, അഡ്വ. എം. ഉമ്മർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുള്ള, നാലകത്ത് സൂപ്പി, വി.എം ഉമ്മർ മാസ്റ്റർ, എം.എ സമദ്, പി.അബ്ദുൽ ഹമീദ് എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അഹമദ്കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുള്ള, സുഹറ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ.നൂർബീന റഷീദ്, പി.എം.എ സമീർ, യു.പോക്കർ, പി.എം അബ്ബാസ് മാസ്റ്റർ പഴേരി, കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുറഹിമാൻ, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ.എച്ച് ബഷീർകുട്ടി, സമദ് മേപ്രത്ത്, അഡ്വ.അൻസലാഹ് മുഹമ്മദ്, വൈ നൗഷാദ്, അഡ്വ.സുൽഫീക്കർ സലാം, ബീമാപള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, അഡ്വ. എ.എ റസാഖ്,ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച കെ.മുഹമ്മദുണ്ണി ഹാജി, വി.കെ.പി ഹമീദലി, കെ.എസ് മൗലവി, എം. മുഹമ്മദ് മദനി, പി. ഇസ്മായിൽ കോഴിക്കോട്, എം.ബി യൂസുഫ് കാസർക്കോട്, കെ.മുഹമ്മദ് ഈസ, സി.എം റഹ്‌മത്തുള്ള എന്നിവർക്കുവേണ്ടി യോഗത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.

Continue Reading

kerala

വേണ്ടപ്പെട്ടവര്‍ക്ക്‌ വാരിക്കോരി നല്‍കും; പാവങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

Published

on

കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

കെ വി തോമസിന്‍റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്‍റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.

‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്‍ മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്‍ സർക്കാർ ഖജനാവില്‍ കാശ് ഉണ്ടെന്ന് വ്യക്തം.

Continue Reading

kerala

തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു; എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അപമാനമെന്ന് വി.ഡി. സതീശന്‍

വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

Published

on

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കുള്ള അനുമതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. ” മുൻപ് AKG സെന്‍ററിലാണ് സിപിഐക്കാരെ വിളിച്ച് വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍, അവരുടെ ആസ്ഥാനത്തേക്കു പോയി അപമാനിച്ചു, ബ്രൂവറി തീരുമാനത്തില്‍ CPIയ്ക്കുള്ള പ്രാധാന്യം എല്ലാവർക്കും ബോധ്യമായി” എന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ പാർട്ടിയ്ക്ക് നിർബന്ധിതമായാണ് CPI അംഗീകരിച്ചതെന്നും തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

“മലമ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എന്നാൽ എത്ര വെള്ളം വേണമെന്ന് പോലും ഓയാസിസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സർക്കാരിനോടുള്ള അപേക്ഷയിലും ഈ വിവരങ്ങൾ വ്യക്തമല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി അനധികൃതമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും സർക്കാരിന്‍റെ മദ്യ മോഹത്താൽ ജനങ്ങളാണു തളരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “പെട്ടികടകളും ബാർബർ ഷോപ്പുകളും ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ടെങ്കിൽ അതിനേക്കാൾ വലിയ വളർച്ചയുണ്ടെന്നു പറയുന്നതിൽ അർത്ഥമുണ്ടോ?” അദ്ദേഹം ചോദിച്ചു. “മാളുകളും ഓൺലൈൻ വ്യാപാരവും തകർച്ചയ്ക്ക് കാരണമാവുമ്പോൾ സർക്കാർ നിലപാട് എന്തെന്നും ഈ അവഗണന തുടരുകയാണെങ്കിൽ കോവിഡ് കാലത്ത് ചെറുവ്യാപാരികൾ നേരിട്ട ദുരിതം ആവർത്തിക്കപ്പെടുമെന്നും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

“റാഗിംങ് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് SFI ആണ്. എസ്എഫ്ഐ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അവരെ പ്രകീർത്തിച്ചത് .  രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു വ്യാഖ്യാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം  SFI വേദിയിൽ നടത്തിയത്” എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading

Trending