Connect with us

Video Stories

ആയിരങ്ങളുടെ യാത്രാമൊഴി; ഈസക്കാക്ക ഇനി ഓര്‍മയില്‍

മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ.​ടി മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി​യും മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളും നാ​ട്ടി​ൽ നി​ന്നും എ​ത്തി​യി​രു​ന്നു. ഖ​ത്ത​റി​ലെ വി​വി​ധ ക​മ്യൂ​ണി​റ്റി, സാം​സ്​​കാ​രി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളെ​ത്തി.

Published

on

അ​ര​നൂ​റ്റാ​ണ്ടി​ന​ടു​ത്ത്​ കാ​ലം ക​ർ​മ​ഭൂ​മി​യാ​ക്കി​യ മ​ണ്ണി​ൽ ഖ​ത്ത​ർ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഈ​സ​ക്കാ​ക്ക്​ അ​ന്ത്യ​നി​ദ്ര. മി​സൈ​മീ​റി​ലെ പ​ള്ളി​യെ ജ​ന​സാ​ഗ​ര​മാ​ക്കി. ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ൽ ഒ​ഴു​കി​യെ​ത്തി​യ ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥന​ക​ളേ​റ്റു​വാ​ങ്ങി ആ​റ​ടി മ​ണ്ണി​ലേ​ക്ക്​ അ​ദ്ദേ​ഹം മ​ട​ങ്ങി.

രാ​വി​ലെ മ​ര​ണ​വാ​ർ​ത്ത എ​ത്തി​യ​ത്​ മു​ത​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യത് ആ​യി​ര​ങ്ങ​ളാ​യി​രു​ന്നു. ശേ​ഷം, വൈ​കു​ന്നേ​രം അ​ബൂ​ഹ​മൂ​ർ പ​ള്ളി​യി​ലേ​ക്ക്​ ഈ​സ​ക്ക് അ​ന്ത്യയാ​ത്ര പോ​യ​പ്പോ​ൾ അ​നു​ഗ​മി​ക്കാ​നും ആ​യി​ര​ങ്ങ​ളെ​ത്തി. ​

ഇ​ശാ​ന​മ​സ്​​കാ​ര ശേ​ഷം ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ലും വ​ൻ ജ​ന​ക്കൂ​ട്ടം അ​ണി​നി​ര​ന്നു. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന ശേ​ഷ​മാ​യി​രു​ന്നു പ്രി​യ​ങ്കര​നാ​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക്​ ക​ണ്ട​ത്.

മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ.​ടി മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി​യും മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളും നാ​ട്ടി​ൽ നി​ന്നും എ​ത്തി​യി​രു​ന്നു. ഖ​ത്ത​റി​ലെ വി​വി​ധ ക​മ്യൂ​ണി​റ്റി, സാം​സ്​​കാ​രി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളെ​ത്തി. രാ​ത്രി വൈ​കി​യാ​യി​രു​ന്നു ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അനുശോചന ​​പ്രവാഹംകെ.​എം.​സി.​സി ദുഃ​ഖാ​ച​ര​ണം ഒ​രാ​ഴ്ച​ത്തെ മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും മാ​റ്റി​

ദോ​ഹ: സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. കെ.​എം.​സി.​സി പ്ര​സ്ഥാ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും നെ​ടും​തൂ​ണാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്.

ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​നം ജീ​വ​വാ​യു പോ​ലെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. മി​ക​ച്ച സം​ഘാ​ട​ക​നും നി​സ്വാ​ർ​ഥ​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മു​ഴു​വ​ൻ സ​മൂ​ഹ​ത്തി​നും ക​ന​ത്ത ന​ഷ്ട​മാ​ണ്. കെ.​എം.​സി.​സി പ്ര​സ്ഥാ​ന​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണ് വി​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി പ​റ​ഞ്ഞു.

സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളും അ​നു​ശോ​ചി​ച്ചു. നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെ​യും സം​ഘ​ട​നാ​പ​ര​മാ​യ മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും മാ​റ്റി​വെ​ച്ച​താ​യി സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

സി.​ഐ.​സി

ദോ​ഹ: കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ വി​യോ​ഗ​ത്തി​ൽ സി.​ഐ.​സി ഖ​ത്ത​ർ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​വ​രു​ടെ​യൊ​ക്കെ സ്നേ​ഹ​ഭാ​ജ​ന​മാ​വു​ക​യും ചെ​യ്യു​ക എ​ന്ന​ത് അ​പൂ​ർ​വ വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ മാ​ത്രം കാ​ണു​ന്ന സ്വ​ഭാ​വ മ​ഹി​മ​യാ​ണ്.

ഈ​സ​ക്ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ട അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​നു​ശോ​ച​ന പ്ര​വാ​ഹം അ​ദ്ദേ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഈ ​പ്ര​ത്യേ​ക സ്വ​ഭാ​വം വി​ളി​ച്ചോ​തു​ന്നു.

നാ​ലു പ​തി​റ്റാ​ണ്ടോ​ളം കാ​ത്തു​സൂ​ക്ഷി​ച്ച സ്നേ​ഹ​ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സി.​ഐ.​സി(​മു​ൻ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് അ​സോ​സി​യേ​ഷ​ൻ)​ക്കു​ള്ള​തെ​ന്ന് അ​നു​ശോ​ച​ന​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഖ​ത്ത​ർ സം​സ്​​കൃ​തി

ദോ​ഹ: ഖ​ത്ത​റി​ന്റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ കാ​യി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ത​ന​ത് ഇ​ടം ക​ണ്ടെ​ത്തി​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ വി​യോ​ഗ​ത്തി​ൽ സം​സ്കൃ​തി ഖ​ത്ത​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് എ​ന്നും കൈ​ത്താ​ങ്ങാ​യി നി​ന്ന, ക​ലാ​കാ​ര​ന്മാ​രെ അ​ക​മ​ഴി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്ന ഈ​സ​ക്ക​യു​ടെ വി​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന വി​ട​വ് വേ​ഗ​ത്തി​ൽ നി​ക​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സം​സ്കൃ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (ഐ.​എം.​എ​ഫ്) അ​നു​ശോ​ചി​ച്ചു.

വ​ർ​ത്ത​മാ​നം ദി​ന​പ​ത്ര​ത്തി​ന്റെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​യും, വോ​യ്സ് ഓ​ഫ് കേ​ര​ള റേ​ഡി​യോ​യു​ടെ ഖ​ത്ത​ർ ഫ്രാ​ഞ്ചൈ​സി​ലൂ​ടെ​യും മാ​ധ്യ​മ​രം​ഗ​ത്തും സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ മു​ഹ​മ്മ​ദ് ഈ​സ​ക്ക്​ സാ​ധി​ച്ച​താ​യി ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദോ​ഹ: മു​ഹ​മ്മ​ദ്​ ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​നു​ശോ​ചി​ച്ചു. അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം​മൂ​ലം ദുഃ​ഖ​ത്തി​ലാ​യ കു​ടും​ബ​ത്തി​ന്റെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു. അ​ദ്ദേ​ഹം ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ചെ​യ്ത സേ​വ​ന​ങ്ങ​ള്‍ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടും.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​തെ​യും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ക്രി​യ​മാ​യി ഇ​ട​പെ​ട്ടും അ​ദ്ദേ​ഹം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ചു.

ഇ​ഷ്ട​മേ​ഖ​ല​ക​ളാ​യ ക​ലാ പ്ര​വ​ർ​ത്ത​ന​വും കാ​യി​ക​മേ​ള​ക​ളും അ​ദ്ദേ​ഹം ഫ​ല​പ്ര​ദ​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

എ​ല്ലാ​ത്തി​ന്റെ​യും ന​ല്ലൊ​രു വി​ഹി​തം പാ​വ​പ്പെ​ട്ട​വ​ർ​ക്ക്‌ എ​ത്തു​ന്ന രീ​തി​യി​ൽ അ​ദ്ദേ​ഹം സം​ഘാ​ട​ക​നാ​വു​ന്ന സം​രം​ഭ​ങ്ങ​ളെ​യെ​ല്ലാം മാ​റ്റി​യ ഈ​സ​ക്ക​യു​ടെ വി​യോ​ഗം പ്ര​വാ​സി​ക​ൾ​ക്ക്‌ ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​പാ​ഖ്​

ദോ​ഹ: മു​ഹ​മ്മ​ദ് ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ‘ഗ​ൾ​ഫ്​ കാ​ലി​ക്ക​റ്റ്​ എ​യ​ർ പാ​സ​ഞ്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (ഗ​പാ​ഖ്​) അ​നു​ശോ​ചി​ച്ചു. സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​റാ​യി​രു​ന്ന ഈ​സ​ക്ക​യു​ടെ അ​കാ​ല​നി​ര്യാ​ണം ദോ​ഹ​യി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

അ​നു​ശോ​ച​ന യോ​ഗം ഇ​ന്ന്

ദോ​ഹ: കെ.​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​നു​ശോ​ച​ന യോ​ഗം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​ക്ക് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​നു​ശോ​ച​ന യോ​ഗം ന​ട​ക്കു​മെ​ന്ന് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

മരിച്ചിട്ടും മുടങ്ങിയിട്ടില്ല അവരുടെ ശമ്പളം

ദോ​ഹ: ​അ​ലി ഇ​ന്റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ഈ​സ​യെ​ക്കു​റി​ച്ച്​ പ​റ​യു​​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യു​ന്ന​വ​ർ​ക്കെ​ല്ലാം പ​റ​യാ​നു​ള്ള​താ​ണ്​ 2017 ന​വം​ബ​റി​ലെ ആ ​സം​ഭ​വം. സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്​ ഒ​ള​വ​ണ്ണ സ്വ​ദേ​ശി പ്ര​വീ​ൺ കു​മാ​റും തി​രൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യും. അ​ത്താ​ണി​യാ​യ ര​ണ്ടു​പേ​രു​ടെ​യും മ​ര​ണം കു​ടും​ബ​ത്തെ അ​നാ​ഥ​രാ​ക്കി.

എ​ന്നാ​ൽ, അ​ന്നു​മു​ത​ൽ അ​വ​ർ തൊ​ഴി​ലു​ട​മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി. ര​ണ്ടു​പേ​രും മ​രി​ച്ചു​വെ​ങ്കി​ലും അ​വ​രു​ടെ ശ​മ്പ​ളം അ​ലി ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ​നി​ന്ന് മു​ട​ങ്ങി​യി​ല്ല. മാ​സാ​വ​സാ​ന​ത്തി​ലെ തീ​യ​തി​ക്കു മു​​മ്പേ കു​ടും​ബ​ത്തി​ന്റെ അ​ക്കൗ​ണ്ടി​ൽ ശ​മ്പ​ള​മെ​ത്തും.

ഏ​റ്റ​വും ഒ​ടു​വി​ൽ ജ​നു​വ​രി​യി​ലും അ​ത്​ മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​മ്പ​നി ഉ​ള്ള കാ​ല​ത്തോ​ളം അ​വ​രു​ടെ ശ​മ്പ​ള​വും തു​ട​രും എ​ന്ന ഈ​സ​ക്ക​യു​ടെ ഉ​റ​പ്പ്​ തെ​റ്റാ​തെ​ത​ന്നെ തു​ട​രു​ന്നു. ശ​മ്പ​ളം മാ​ത്ര​മ​ല്ല, ഇ​രു​വ​ർ​ക്കും വീ​ടു​ക​ളൊ​രു​ക്കാ​നും ഒ​രാ​ളു​ടെ മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നും ഈ​സ​ക്ക മു​ന്നി​ൽ​നി​ന്നു.

ആ​റു​മാ​സം മു​മ്പാ​യി​രു​ന്നു മ​ഹാ​രാ​ഷ്​​ട്രക്കാ​ര​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പോ​യ​പ്പോ​ൾ മ​ര​ണ​പ്പെ​ട്ട​ത്. അ​യാ​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യ​ാഭ്യാ​സ ചെ​ല​വും ഈ​സ​ക്ക ഏ​റ്റെ​ടു​ത്തു.

ദോ​ഹ: ഒ​രി​ക്ക​ലെ​ങ്കി​ലും ഈ​സ​ക്ക​യു​ടെ സ്നേ​ഹം അ​നു​ഭ​വ​പ്പെ​ടാ​ത്ത​വ​രാ​യി സേ​വ​ന​രം​ഗ​ത്ത് ആ​രു​മു​ണ്ടാ​വി​ല്ല. ന​ന്മ, സ​ത്യ​സ​ന്ധ​ത, കാ​രു​ണ്യ സേ​വ​ന മ​നോ​ഭാ​വം എ​ന്നി​വ​യു​ടെ പ​ര്യാ​യ​മാ​യ ഈ​സ​ക്ക​യു​ടെ വി​യോ​ഗം സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ടം​ത​ന്നെ യാ​ണ്. പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തി​നോ​ടൊ​പ്പം പു​തു​ത​ല​മു​റ​ക്ക് ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​തി​ഭ​ക​ൾ പ്ര​ചോ​ദ​ന​മാ​വ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. –ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​ദ്ദീ​ൻ (ചെ​യ​ർ​മാ​ൻ റീ​ജ​ൻ​സി ഗ്രൂ​പ് ആ​ൻ​ഡ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്സ്)

ദു​ബൈ: ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നെ​ടും​തൂ​ണാ​യി​രു​ന്നു അ​ന്ത​രി​ച്ച ഈ​സ​ക്ക​യെ​ന്ന് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് അ​നു​സ്മ​രി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എ​പ്പോ​ഴും അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു. ത​ന്റെ ജീ​വ​ന​ക്കാ​രെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ഒ​രു ന​ല്ല സം​രം​ഭ​ക​നും ക​ലാ​സ്‌​നേ​ഹി​യും കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. -ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് (പ്ര​സി​ഡ​ന്റ്, ദു​ബൈ കെ.​എം.​സി.​സി)

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending