വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.