Connect with us

kerala

സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്തവര്‍; സിപിഐക്കെതിരെ കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടന

കേരള കോണ്‍ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമര്‍ശനം ഉയര്‍ത്തി സിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Published

on

കേരള കോണ്‍ഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സിപിഐ കടലാസ് പുലി പോലുമല്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗം യൂത്ത് ഫ്രണ്ട് എം. പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിപിഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റുവെന്ന് ഓര്‍ക്കേണ്ടതാണെന്നും ഡിനു ചാക്കോ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത, പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത സിപിഐ എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണെന്നും ഡിനു പരിഹസിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ ബൂത്തിലും വാര്‍ഡിലും എത്ര വോട്ട് കിട്ടി എന്ന് സിപിഐ ആദ്യം വിലയിരുത്തണം. എന്നിട്ടുവേണം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍. കോട്ടയത്തെ ചില സിപിഐ നേതാക്കള്‍ക്ക് മാധ്യമ സിന്‍ഡ്രോം പിടിപെട്ടിരിക്കുകയാണ്.

സ്വയം സൃഷ്ടിച്ച പ്രതിച്ഛായയുടെ തടവില്‍ കിടന്ന് മുന്നണിയിലെയും ഭരണത്തിലെയും എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് സിപിഐ മലര്‍ന്നു കിടന്ന് തുപ്പുകയാണ്. തങ്ങള്‍ കൂടി കക്ഷിയായ സര്‍ക്കാരിനെതിരെ, അല്ലെങ്കില്‍ മുന്നണിയിലെ ഘടകക്ഷികള്‍ക്കെതിരെ പ്രതികരിച്ച് മാധ്യമശ്രദ്ധ നേടുന്നതിനുവേണ്ടി നടത്തുന്ന വൃഥാ ശ്രമങ്ങളായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍മുതല്‍ തുടങ്ങിയതാണ് സിപിഐ ഒളിഞ്ഞും തെളിഞ്ഞും കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഇത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേരള കോണ്‍ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമര്‍ശനം ഉയര്‍ത്തി സിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അത്ര വലുപ്പമൊന്നും അവര്‍ക്കില്ലെന്നും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനരീതി തിരുത്തണമെന്നും സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസ്: പ്രതി പിടിയില്‍

അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി.

Published

on

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി.

മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഒരാളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

 

 

Continue Reading

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending