Connect with us

kerala

ചുറ്റുംനില്‍ക്കുന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല; വിവാദങ്ങളില്‍ പിണറായി

Published

on

തന്റെ ചുറ്റുംനില്‍ക്കുന്നവര്‍ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

സമ്മേളനത്തില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോണ്‍സര്‍ഷിപ് ആദ്യമായാണോ. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മേഖലാസമ്മേളനത്തെ സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു; സിപിഎം നേതാവ് പിടിയില്‍

സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.

Published

on

കണ്ണൂരിലെ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം ജീവനക്കാരന്‍ കവര്‍ന്നു. സംഭവത്തില്‍ ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീര്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.

ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണവും 18 പാക്കറ്റുകളില്‍ സൂക്ഷിച്ച സ്വര്‍ണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതി

സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി

Published

on

ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം പരാതി നല്‍കി. സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി.

ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 10 വിഷയങ്ങളിലെ ഫാക്കല്‍റ്റി ഡീനുകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ആരോപണവും ഉയര്‍ന്നു. അനര്‍ഹരായവര്‍ നിയമനം നേടി എന്നാണ് പരാതി.

നിയമനങ്ങള്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമാണെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം ആരോപിക്കുന്നു. സ്റ്റാറ്റിയൂട്ട് പ്രകാരം സര്‍വകലാശാല വകുപ്പുകളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ക്കാണ് ഫാക്കല്‍റ്റി ഡീന്‍ ആകുവാന്‍ യോഗ്യതയുള്ളത്. നിലവില്‍ രൂപീകരിച്ച 10 ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങളാകട്ടെ സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസര്‍മാരും വിരമിച്ചവരുമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന പറയുന്നു. നിലവില്‍ നല്‍കിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറത്തിന്റെ ആവശ്യം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴം പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്.

Continue Reading

Trending