kerala
ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്ത് തോമസ് കെ. തോമസ് എം.എല്‍.എ
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 50 കോടി വീതം ഇദ്ദേഹം വാഗ്ദാനം നല്‍കിയത്.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് മാറാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കി. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് 50 കോടി വീതം ഇദ്ദേഹം വാഗ്ദാനം നല്‍കിയത്.
മുമ്പത്തെ നിയമസഭ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചെന്നും ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയെന്നുമാണ് വിവരം. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. ശരദ് പവാറും അജിത് പവാറും രണ്ടായതോടെ എം.എല്‍.എമാരെ കൂറുമാറ്റി പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ തന്ത്രമായിരുന്നു ഇത്.
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.
എന്നാല്‍ അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു.
kerala
‘രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്’: സണ്ണി ജോസഫ്
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
kerala
ടിപി ഷാജിയും ഇരുന്നൂറോളം അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടിപി ഷാജിയും ഇരുന്നൂറോളം അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സണ്ണി ജോസഫ് ഇവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. പട്ടാമ്പി നഗരസഭ മാത്രമല്ല നിയമസഭാ സീറ്റും കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട്ട് നിന്നും ഇനിയും കൂടുതല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജിയുടേത് പാര്‍ട്ടിയിലേക്കുള്ള പുനഃഗൃഹപ്രവേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ സ്വാഗതവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ ആമുഖപ്രസംഗവും നടത്തി. ടിപി ഷാജി നന്ദി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ എം വിന്‍സന്റ് എംഎല്‍എ,ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്, മണക്കാട് സുരേഷ്, ആര്‍.ലക്ഷ് മി, ബിആര്‍എം ഷെഫീറ്,ഇബ്രാഹീംകുട്ടി കല്ലാര്‍,കെഎസ് ശബരീനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.
kerala
താമരശേരി ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെയും ശ്രമം: പി.കെ ഫിറോസ്
വയനാട്: താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യവുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും ഫിറോസ് ആരോപിച്ചു.

‘എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും പറയുന്നു.’ ഫിറോസ് പറഞ്ഞു.

ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘സമരവുമായി ബന്ധപ്പെട്ടു നടത്തിയ അക്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കാം കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.’ ഫിറോസ് കൂട്ടിച്ചേർത്തു.



-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala17 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
-
kerala3 days agoസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന് സ്കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി
-
india3 days agoഎസ്.ഐ.ആർ പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം

