Connect with us

kerala

തോമസ് മരിച്ചത് ഹൃദയാഘാതം മൂലം തന്നെ; കണ്ടെത്തല്‍ റീപോസ്റ്റുമോര്‍ട്ടത്തില്‍

മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടം ചെയ്ത‌ത്

Published

on

അരീക്കോട്: കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയ അരീക്കോട് തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് പോസ്റ്റ‌്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ് മോർട്ടം ചെയ്ത‌ത്.

കഴിഞ്ഞ മാസം നാലിനാണ് തോട്ടുമുക്കം പനംപ്ലാവ് സ്വദേശി തോമസ് മരിച്ചത്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോൾ തോമസ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകിയതോടെയാണ് സംസ്ക‌രിച്ച മൃതദേഹം നവംബർ 20 പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.

ആന്തരികാവയവങ്ങൾ രാസപരിശോധനക്കും അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്തു വന്നത്. മരണ കാരണം ഹൃദയാഘാതം തന്നയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ടിലും മരണകാരണം ഹൃദയഘാതമെന്ന് വിശദീകരിച്ചിരുന്നു. സുഹൃത്തുകളുമായുള്ള അടിപിടിയെതുടർന്നുണ്ടായ പരുക്ക് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമോയെന്ന സംശയം ചിലർ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

 

 

Continue Reading

kerala

കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Published

on

മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്‍കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Continue Reading

Trending