Connect with us

kerala

തോമസ് ചാഴിക്കാടന്‍റെ പരാജയം ജോസ് കെ. മാണിക്ക് തിരിച്ചടി, സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം

. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്‍റെ ആരോപണം.

Published

on

തോമസ് ചാഴിക്കാടന്‍റെ പരാജയത്തിൽ സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം. ചാഴിക്കാടൻ പരാജയം ഉറപ്പിച്ചതിന് പിന്നാലെ തന്നെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്‍റെ ആരോപണം.

സ്വന്തം തട്ടകമായ പാലായിൽ അടക്കം തോമസ് ചാഴിക്കാടിന് വലിയ പരാജയമാണ് നേരിടേണ്ടിവന്നത്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിൽ വൈക്കത്ത് മാത്രമാണ് ചാഴിക്കാന് നേരിയ രീതിയിലെങ്കിലും ഭൂരിപക്ഷം ലഭിച്ചത്. 87,000 മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഫ്രാൻസിസ് ജോർജ് ചാഴിക്കാടനെ പരാജയപെടുത്തിയത്.

ചാഴിക്കാടന്‍റെ പരാജയത്തിന് പിന്നിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചില്ലെന്ന് ആരോപണം ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി രംഗത്തെത്തിയത്.. ചാഴിക്കാടനും ജോസ് കെ. മാണിയും ഒരേ സ്വരത്തിൽ ഇത്ര വലിയ പരാജയം എന്തുകൊണ്ട് സംഭവിച്ചു എന്ന് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോട്ടയത്തെ സിപിഎം വോട്ടർമാർ കൂട്ടത്തോടെ നോട്ടയ്ക്ക് കുത്തിയതാണ് ചാഴിക്കാടന്‍റെ പരാജയത്തിന് കാരണമെന്ന് പലകോണുകളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം വേളയിലും സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള സ്വര ചേർച്ച ചർച്ചയായിരുന്നു. ചാഴിക്കാടൻ നാമനിർദ്ദേശപത്രിക നൽകാൻ പോയപ്പോൾ ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ വിട്ടുനിന്നതും, കൊട്ടിക്കലാശത്തിന് ജില്ലയിലെ മന്ത്രിയായ വി.എൻ. വാസവൻ ഉൾപ്പെടെ പങ്കെടുക്കാത്തതിൽ പല കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു.

ഇതിനിടയിലാണ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഈ പരാജയത്തിന് പിന്നിൽ സിപിഎം മോട്ടോർമാരുടെ വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് ലഭിച്ചില്ല എന്നും കേരളാ കോൺഗ്രസ് എം ആരോപിക്കുന്നു. വോട്ടുചോർച്ച എന്തുകൊണ്ട് സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന് കേരള കോൺഗ്രസ് എം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്

കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

Published

on

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.

Continue Reading

kerala

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

അടുത്ത ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍് ഇന്ന് മഞ്ഞ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര മൂരാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തല്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചത്. മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍, ചന്ദ്രി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.

Continue Reading

Trending