Connect with us

More

എന്‍.സി.പിയെ ‘വിഴുങ്ങി’ ചാണ്ടി

Published

on

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാനഘടകത്തെയും ദേശീയനേതാക്കളെയും കൈവെള്ളയിലാക്കിയ ഗതാഗതമന്ത്രി തോമസ്ചാണ്ടി, പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുന്നത് തുടരുന്നു. ചാണ്ടിക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണ് പാര്‍ട്ടിക്കുള്ളില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച കൂടുതല്‍ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരോട് ഇതുവരെയും ഒരു വിശദീകരണം പോലും ചോദിക്കാത്ത നേതൃത്വമാണ് ചാണ്ടിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്താന്‍ ധൃതികാട്ടുന്നത്.
ഇതിനിടെ, തോമസ് ചാണ്ടിക്ക് സമ്പൂര്‍ണ പിന്തുണയുമായി എന്‍.സി.പി ദേശീയ നേതൃത്വവും രംഗത്തെത്തി. കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിട്ടും കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിട്ടും മന്ത്രി നിയമലംഘനം നടത്തിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര നേതൃത്വം. തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ നിലപാട് എടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ദേശീയ നേതൃത്വവും.

kerala

കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

Published

on

കണ്ണൂർ, കേളകത്ത്   നാടകസംഘം സഞ്ചരിച്ച മിനി ബസ്  അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്

Published

on

കൊല്ലം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു പുലികളിലൊന്ന് കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പുലി അകപ്പെട്ടത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വെറ്ററിനറി സർജൻ എത്തി പുലിയുടെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷം കക്കി വന മേഖലയിൽ പുലിയെ തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴി ഞ്ഞ മാസം നാട്ടുകാർ പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശ വാസികൾ പറഞ്ഞിരുന്നു . സ്റ്റേറ്റ് ഫാമിങ് കോർപ്പ റേഷന്റെ കശുമാവിൻ എസ്റ്റേറ്റ് ആണ് ഈ മേഖല യിലുള്ളത്. ഇവിടെ നിന്നും ഏകദേശം രണ്ട് കി ലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും വിദൂ രതയിൽനിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. ഇതേ തുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് നീരിക്ഷണകാമറകൾ സ്ഥാപിച്ചിരുന്നു. ചിതൽവെട്ടി വെട്ടി അയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപു രം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആണ് ഒരാഴ്ച മുമ്പ് പുലിക്കൂട് സ്ഥാപിച്ചത്.ഇതിൽ ആണ് ഇപ്പോൾ പുലി കുടുങ്ങിയത്.

പുലി കൂട്ടിൽ ആയെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. എസ് എഫ് സി കെ യുടെ പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ പലതവണ പ്രദേശവാസികളും, തോട്ടം തൊഴിലാളികളും പുലിക്കൂട്ടത്തെ കണ്ടിരുന്നു. എസ്റ്റേറ്റിനുള്ളിലെ വെട്ടിഅയ്യം, തൊണ്ടിയാമൺ, ചിതൽവെട്ടി, സെൻമേരിസ് നഗറിലെ ജനവാസ മേഖലയായ നെടുംപറമ്പ് തുടങ്ങിയ മേഖലകളിലാണ് പലപ്പോഴായി പുലിയെ കണ്ടത്. തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ പോലും കഴിയാത്ത തരത്തിൽ ഭീതിവളർത്തിക്കൊണ്ട് പകൽ സമയങ്ങളിൽ പോലും പുലിക്കൂട്ടം കറങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചതോടെ ആണ് വനം വകുപ്പ് അധികൃതർ വെട്ടിഅയ്യം ഭാഗത്ത് പുലിക്കൂട് സ്ഥാപിച്ചത്. ഇപ്പോൾ പുലി കൂട്ടിലാണെങ്കിലും ഇനിയും കൂട്ടത്തിൽ പുലികൾ ഉണ്ട് എന്നുള്ളതിനാൽ പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഭീതി ഒഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ പുലിക്കൂട് ഇവിടെയോ സമീപത്തു മറ്റു സ്ഥലങ്ങളിലോ നിലനിർത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

Continue Reading

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Trending