X

ഇത്തവണയും മഹാരാഷ്ട്രയില്‍ മുസ്‌ലിം സംവരണമില്ല

സം​വ​ര​ണ​ത്തി​ൽ മു​സ്​​ലിം​ക​ളെ ത​ഴ​ഞ്ഞ്​ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. മ​റാ​ത്ത സം​വ​ര​ണ ബി​ൽ​ സ​ഭ​യി​ൽ വ​രു​മ്പോ​ൾ അ​ജി​ത്​ പ​വാ​ർ​ പ​ക്ഷ എ​ൻ.​സി.​പി ഭാ​ഗ​മാ​യ സ​ർ​ക്കാ​ർ ത​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന​ത്തെ മു​സ്‍ലിം​ക​ൾ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്നു.

മു​സ്​​ലിം​ക​ൾ​ക്ക്​ സം​വ​ര​ണം വേ​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ ദി​വ​സം പാ​ർ​ട്ടി ന്യൂ​ന​പ​ക്ഷ സെ​ല്ലി​ന്റെ യോ​ഗ​ത്തി​ൽ അ​ജി​ത്​ പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മ​റാ​ത്ത സം​വ​ര​ണ ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ഴും അ​ജി​ത്​ പ​വാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. 2014ൽ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ്​-​എ​ൻ.​സി.​പി സ​ഖ്യ സ​ർ​ക്കാ​ർ തൊ​ഴി​ലി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​ന​വും മു​സ്​​ലിം​ക​ൾ​ക്ക്​ 5 ശ​ത​മാ​ന​വും സം​വ​ര​ണം കൊ​ണ്ടു​ വ​ന്നി​രു​ന്നു. ആ ​വ​ർ​ഷം ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ​ വ​ന്ന​തോ​ടെ മു​സ്​​ലിം സം​വ​ര​ണം റ​ദ്ദാ​ക്കി.

webdesk13: