Connect with us

film

ഇത്തവണ റൊമാന്‍സ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അര്‍ജുന്‍ അശോകന്‍. ‘ആനന്ദ് ശ്രീബാല’ ഈ വെള്ളിയാഴ്ച എത്തുന്നു.

ഇത്തവണ റൊമാൻസ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അർജുൻ അശോകൻ. ‘ആനന്ദ് ശ്രീബാല’

Published

on

മലയാളത്തിലെ യുവ നടന്മാരിലൊരാളായ അര്‍ജ്ജുന്‍ അശോകന്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങള്‍ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അര്‍ജ്ജുന്‍ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമന്‍, ‘ഭ്രമയുഗം’ത്തിലെ തേവന്‍, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ എവിടെയും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനെ പ്രേക്ഷകര്‍ക്ക് കാണാനാവില്ല.

2012-ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ജ്ജുന്‍ അശോകന്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ല്‍ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ല്‍ ആന്റണിയായ് പ്രത്യക്ഷപ്പെട്ടു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീംമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അര്‍ജ്ജുനെ തേടിയെത്തി. വരത്തന്‍, മന്ദാരം, സ്റ്റാന്‍ഡ് അപ്പ്, അണ്ടര്‍ വേള്‍ഡ്, വോള്‍ഫ്, ജാന്‍ എ മന്‍, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേര്‍, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

നവംബര്‍ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. റൊമാന്‍സ്, കോമഡി, നായകന്‍, പ്രതിനായകന്‍, കാമുകന്‍ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ അര്‍ജ്ജുന്‍ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അര്‍ജ്ജുന്‍ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്‍ന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അര്‍ജ്ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

film

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിങ്; ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

Published

on

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ക്കും അഞ്ച് ലക്ഷം വീതം പിഴ ഈടാക്കി. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിങ്ങിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ചെല്ലാനം ഹാര്‍ബറിലായിരുന്നു സിനിമാ ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ച് അണിയറപ്രവര്‍ത്തകര്‍ ബോട്ടുകള്‍ കടലില്‍ ഇറക്കി. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി.

 

 

Continue Reading

film

നടന്‍ മേഘനാഥന്‍ അന്തരിച്ചു

1983ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് മേഘനാഥന്റെ ആദ്യചിത്രം.

Published

on

കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.

1983ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് മേഘനാഥന്റെ ആദ്യചിത്രം. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും.

ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

 

 

Continue Reading

film

പരാക്രമത്തിലെ പ്രണയം; ദേവ് മോഹനും ‘വാഴ’ ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ രണ്ടാമത്തെ ഗാനം ‘നീയെൻ..’ പുറത്തിറങ്ങി. അനൂപ് നിരിച്ചൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സുഹൈൽ എം കോയയാണ് ഗാനരചന. ജാസിം ജമാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇറങ്ങിയ ‘ കണ്മണിയേ..’ എന്ന ഗാനവും ചിത്രത്തിന്റെ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. പരാക്രമം നവംബർ 22നു പ്രദർശനത്തിനെത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ആക്ഷൻ – ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Trending