india
മന്മോഹന് സിങ് 1999ല്‍ നല്കിയ മുന്നറിയിപ്പ് പങ്കുവെച്ച് ശശി തരൂര്‍
1999 ല്‍ ഡോ. മന്മോഹന് സിങ് നമുക്ക് മുന്നറിയിപ്പ് നല്കുന്നു, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി തരൂര്‍ കുറിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാവിയെ കുറിച്ച് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങ് 1999ല്‍ നല്കിയ മുന്നറിയിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രമുഖ മാധ്യമപ്രവര്ത്തകന് കരണ്‍ താപ്പറുമായി 1999ല്‍ ബിബിസിയില്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചാണ് തരൂര്‍, മന്മോഹന് സിങ് നല്കിയ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ചത്.
വര്‍ഗീയ വാദത്തില്‍ നിന്നു ജാതി പോരില്‍ നിന്നും നമ്മുടെ രാജ്യവും ഭരണവര്‍ഗവും പിന്തിരിഞ്ഞില്ലെങ്കില് വരാന്‍ പോകുന്നത് സോവിയറ്റ് യൂണിയന് സംഭവിച്ചത് പോലുള്ള നാശമായിരിക്കുമെന്ന്, മന്മോഹന് സിങ് പറയുന്ന ഭാഗമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
This prescient warning from Dr Manmohan Singh in 1999 should serve to caution the bigots in our ruling circles — and also to inspire the rest of us to work to prevent the worst! pic.twitter.com/w1ntpl6BrR
— Shashi Tharoor (@ShashiTharoor) October 5, 2020
1999 ല്‍ ഡോ. മന്മോഹന് സിങ് നമുക്ക് നല്കുന്ന ദീര്‍ഘദൃഷ്ടിയുള്ള മുന്നറിയിപ്പ്, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി തരൂര്‍ കുറിച്ചു.
ബിബിസി അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ കാണാം..
india
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.
india
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.
2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്കാന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.
india
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്റാംപൂര്, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
ട്രംപിന്റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല