kerala
ഈ ഇരട്ടത്താപ്പ് ലജ്ജാകരം
ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്.

പ്രതിഷേധ സമരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ലജ്ജാകരമായ ഇരട്ടത്താപ്പിനെ ഹൈക്കോടതി തുറന്നു കാണിച്ചിരിക്കുകയാണ്. സ്വന്തക്കാര്‍ക്ക് സമരത്തിന്റെ പേരില്‍ എന്തു ആഭാസവുമാകാമെന്നും എന്നാല്‍ സാധാരണക്കാരുടെ ന്യായമായ പ്രതിഷേധങ്ങള്‍പോലും വകവെച്ചുനല്‍കാന്‍ തയാറല്ലെന്നുമുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവും നീതിയും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ മാത്രം അനുസരിക്കുമെന്നും അല്ലാത്തപക്ഷം അവയുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കുമെന്നുള്ള നില ഒരു ഭരണകൂടം തന്നെ കൈക്കൊള്ളുമ്പോള്‍ ആ പ്രദേശത്തെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ നിദര്‍ശനമാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥാ വിശേഷം.
ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്. റോഡു തടഞ്ഞുള്ള പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമോയെന്ന് ചോദിച്ച കോടതി വഞ്ചിയൂരിലടക്കകം കോടതിയലക്ഷ്യമുണ്ടായ സംഭവങ്ങ ളില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര് ട്ട് ഒരാഴ്ച്ചക്കം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെ ട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടു ക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരിക്കുകയാണ്. കണ്ണൂരിലെ പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞുവെന്ന് വിശദീകരിച്ച പൊലീസിനോട് ഇയാള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും കോടതി ആരായുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ മോട്ടോര്‍ വാഹന നിയമത്തിലും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലും ശക്തമായ വ്യവസ്ഥകളുണ്ടെന്നും കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രമായില്ലെന്നും ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും അതിലെല്ലാം കോടതി അതൃപ്തി രേഖപ്പെടുത്തു കയാണ് ചെയ്തിരിക്കുന്നത്.
വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയാണ് സമരങ്ങളോടുള്ള സമീപനത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെ ഹൈക്കോടതി വിവസ്ത്ര മാക്കിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം തരെ വിവിധ ഘടകങ്ങ ളുടേതായി നടന്നിട്ടുള്ള സമ്മേളനങ്ങളില്‍ പല ഘട്ടങ്ങളിലും വഴിയടച്ച് ഗതാഗത സ്വാതന്ത്ര്യത്തിന് കൂച്ചുവില ങ്ങിടപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തെമ്പാടും അരങ്ങേറിയത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്. ഭരണ സിരാകേന്ദ്ര ത്തിന്റെ മൂക്കിനു താഴെ തിരുവനന്തപുരം വഞ്ചിയൂരിലേ തുള്‍പ്പെടെ പല പൊതുയോഗങ്ങളും കോടതി കയറുക യും ചെയ്തിരുന്നു. മുടന്തന്‍ ന്യായങ്ങളുമായാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം അവയെ നേരിട്ടിരുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ സാധാരണ ജീ വിതത്തിന് തടസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന വി ശദീകരണമായിരുന്നു പാര്‍ട്ടിയുടേതെങ്കില്‍ നിയമം നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്നഅങ്ങേയറ്റം ദുര്‍ബലവും ദയനീയവുമായ വാദഗതിയാണ് സര്‍ക്കാറില്‍ നിന്നും പൊലീസില്‍ നിന്നു മുണ്ടായത്.
പൊലീസിന്റെ ഈ നിവൃത്തികേടിനുകൂടി ലഭിച്ച മറുപടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതേ സര്‍ക്കാറും നിയമപാലകരുമാകട്ടേ പ്രതിപക്ഷത്തിന്റെയും ബഹുജനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ കാണിക്കുന്നത് അതിരു കവിഞ്ഞ ആവേ ശവുമാണ്. ആ സമയത്ത് നീതിയും നിയമവുമെല്ലാം ഓര്‍മയിലേക്ക് ഓടിയെത്തുന്ന പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തിയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയുമാണ് സമരക്കാരെ നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജനസദസ്സുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച സമീപനം ഈ ഇരട്ടത്താപ്പിന്റെ മാഞ്ഞുപോ കാത്ത ഉദാഹരണങ്ങളാണ്. തീര്‍ത്തും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതക്കുകയും മാരക പരിക്കുകളേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ഈ കിരാത നടപടിയെ തള്ളിപ്പറയുന്നതിന് പകരം ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് പൊലീസിനും അക്രമികള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ ഊരിക്കൊണ്ടുപോയതിലൂടെയും സമരങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണ് ഭരണകൂടം പ്രകടമാക്കിയത്. കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സമരങ്ങോളോട് ജനാധിപത്യ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.
kerala
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ 100 പന്തം കൊളുത്തിയാണ് ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ആശമാര്‍ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ എത്തി.
അതേസമയം സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷമാക്കുമ്പോഴും ആശ വര്‍ക്കര്‍മാര്‍ സമരപ്പന്തലിലാണ്. െൈവകുന്നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ അഗ്നി ജ്വാല തെളിച്ചു. ഓണറേറിയം വര്‍ധന, പെന്ഷന് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.
kerala
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി. പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഭാഗം അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു.
‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്കി.
ട്യൂഷന് സെന്ററിലുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമാകാന്‍ ഇടയാക്കിയത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
kerala
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. റോഡ് താഴ്ന്ന താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. എന്നാല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. അപകടങ്ങള്‍ പതിവായെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ താമരശ്ശേരി സ്വദേശി മജീദ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ക്വാളിറ്റി കണ്ട്രോള് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
താമരശ്ശേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്ച രൂപപ്പെട്ടത്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala1 day ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം