Connect with us

kerala

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് ദുരിതം വിതച്ച വയനാട്ടില്‍

വയനാട്ടിലെ ഏജന്റ് ജിനീഷ് എംഎംഏജന്‍സി വിറ്റ നമ്പരിനാണ് ഒന്നാം സമ്മാനം.

Published

on

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി TG 434222 നമ്പറിന് ലഭിച്ചു. വയനാട്ടിലെ ഏജന്റ് ജിനീഷ് എംഎംഏജന്‍സി വിറ്റ നമ്പരിനാണ് സമ്മാനം. രണ്ടാം സമ്മാനം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകള്‍ക്കാണ് 1 കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251

ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നടത്തി. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ഉള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1302680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിച്ചത്. 946260 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 861000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

പൂജാ ബംപറിന്റെ പ്രകാശനവും ഇന്ന് ധനമന്ത്രി നിര്‍വഹിക്കും ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

 

kerala

കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരു മരണം

വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Published

on

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പതിനാലുപേരെ രക്ഷപ്പെടുത്തിയെന്നും ഏഴോളം പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Continue Reading

kerala

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: പി സരിന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പാലക്കാട്ടെ യുഡിഎഫ്‌
സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ നല്ല സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും നല്ല സുഹൃത്താണ്. നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും താന്‍ ആളല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാവിലെ ഏ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ഏ കെ ആന്റണി ഭൂരിപക്ഷം വര്‍ധിച്ച് വിജയിക്കും എന്നു പറയുന്നതിന് അപ്പുറം ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്തെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നു വിചാരിക്കുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ കെ ആന്റണി പറഞ്ഞു. യോഗ്യതയുള്ളവരും ആഗ്രഹമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കും. ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ആന്റണി പറഞ്ഞു.

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ വോട്ടെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയും. പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയായത് വയനാട്ടിനെ പിടിച്ചുയര്‍ത്താന്‍ വളരെ സാധിക്കും. വയനാട്ടില്‍ പ്രിയങ്കയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഇത്തവണ ചേലക്കരയും പാലക്കാടും അടക്കം കേരളത്തില്‍ ഹാട്രിക് വിജയം ഉണ്ടാകും. ചേലക്കര യുഡിഎഫിന്റെ ഉരുക്കുകോട്ടയായി മാറാന്‍ പോകുകയാണെന്നും എ കെ ആന്റണി പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്‍ ഭൂരിപക്ഷത്തില്‍ രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.

വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

Trending