Connect with us

News

ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കുന്നത് തടഞ്ഞ പാപ്പാന്‍മാരെ വീട് കയറി മര്‍ദ്ദിച്ചു

ഇന്നലെ രാത്രി ഒന്പത് മണിയോടെയായിരുന്നു അക്രമം നടന്നത്.

Published

on

ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കുന്നത് തടഞ്ഞ പാപ്പാന്‍മാരെ വീട് കയറി മര്‍ദ്ദിച്ചു.തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിലാണ് സംഭവം.ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടിൽ ബൈക്കുകളിലായി എത്തിയ ആറുപേര്‍ . ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി ഒരുങ്ങുന്നത്
പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതൽ പേരുമായി എത്തിയ ശേഷം മർദ്ധിക്കുകയായിരുന്നു എന്നാണ് പരാതി.

മൊയ്തീൻ, കുഞ്ഞുമോൻ, യൂസുഫ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. അക്രമി സംഘം ജനാല ചില്ല് എറിഞ്ഞ് തകര്‍ത്തു.സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെയായിരുന്നു അക്രമം നടന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെച്ച് സാദിഖ് അലി തങ്ങള്‍

ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖ് അലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു

Published

on

ഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ കൗണ്‍സില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍.

അതോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെക്കുകയും ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖ് അലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പ്രതീക്ഷാ നിര്‍ഭരമാണെന്നും കൂടുതല്‍ ഒത്തിണക്കത്തോടെ, മനോഹരമായൊരു രാജ്യം നമുക്ക് കെട്ടിപ്പടുക്കാമെന്നും സാദിഖ് അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

വാളയാര്‍ പോക്‌സോ കേസ്; സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു

തൃശൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് അഡ്വക്കേറ്റ് പയസ്

Published

on

വാളയാര്‍ പോക്‌സോ കേസില്‍ സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു. മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പയസ്.

നിലവില്‍ 27 പോക്‌സോ കേസുകളിലെ പ്രോസിക്യൂട്ടറാണ് പയസ്. ചാലക്കുടി രാജീവ് കൊലക്കേസിലും കണിമംഗലം കേസിലും പയസ് പ്രോസിക്യൂട്ടറാണ്. 33 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദേഹം.

പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ പരിധിയിലായിരുന്ന വാളയാര്‍ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറിയിരുന്നു. നവംബറില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജനെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനല്‍ കേസ് തുടരാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമര്‍ശത്തിലായിരുന്നു ക്രിമിനല്‍ കേസ്. പോക്‌സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമര്‍ശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.

Continue Reading

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

Trending