Connect with us

kerala

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ കുത്തി

പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്

Published

on

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ ആക്രമിച്ചു. പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പൊലീസ് സംഘം.

ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു ആക്രമണം.പ്രതി മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ വയറിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീജിത്ത് ഉണ്ണിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

Published

on

ന്യൂഡൽഹി: ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ മന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി നഡ്ഡയെ കാണാന്‍ സാധിച്ചിരുന്നില്ല. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുമതി ലഭിച്ചില്ല. ഡല്‍ഹിയിലെത്തിയ ക്യൂബന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി വീണാ ജോര്‍ജ് കേരളത്തിലേക്ക് തിരികെ പോന്നു. അനുമതി നിഷേധിച്ചത് വിവാദമായതോടെ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുമെന്ന് ജെപി നഡ്ഡ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

Continue Reading

kerala

ഭൂനികുതിയും വാഹന നികുതിയും കൂടി; വൈദ്യുതി നിരക്കും കൂടും

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു.

Published

on

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഭൂനികുതിയും വാഹന നികുതിയും കൂടി. വൈദ്യുതി ചാര്‍ജും യൂണിറ്റിന് 12 പൈസ വച്ച് കൂടും. സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനം വര്‍ധന പ്രാബല്യത്തില്‍ വരില്ല.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപ അതിന് മുകളില്‍ 15,900 രൂപ എന്നിങ്ങനെയാണ് നികുതി.

എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറി. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനം അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി.

ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ സീറ്റിനനുസരിച്ചുള്ള നികുതി ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുന്നത്.

ഒരു ആറിന് രണ്ടര മുതല്‍ 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധന ഏപ്രിലിലെ ശമ്പളത്തോടൊപ്പം കിട്ടും. ദിവസ വേതന കരാര്‍ ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കും.

Continue Reading

Film

എമ്പുരാന് പിന്തുണയുമായി ഹൈബി ഈഡൻ എം.പി

. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

Published

on

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചിത്രം വ്യാപക വിമർശനങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിരവധി പേർ പിന്തുണയുമായി രം​ഗത്തതെത്തുകയും ചെയ്തിരുന്നു. ഹൈബി ഈഡൻ എംപിയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തി.

‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ​ഗോപിയെയും സുപ്രിയയയെയും പൃഥ്വിരാജിനെയും പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ മോഹൻലാലിനെ എംപി പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടില്ല.

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേ ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.

റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതല്‍ തിയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്.

Continue Reading

Trending