gulf
24 മണിക്കൂര് വൈകി തിരുവനന്തപുരം-ബഹ്റൈന് എയര് ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനില് രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുറപ്പെടേണ്ട എയര് ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതോടെ പെരുവഴിയിലായി യാത്രക്കാര്. തിരുവനന്തപുരം-ബഹ്റൈന് വിമാനം എത്താത്തതിനെത്തുടര്ന്ന് ബഹ്റൈന്- തിരുവനന്തപുരം സര്വിസും അനിശ്ചിതത്വത്തിലായി.
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനില് രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറിനെത്തുടര്ന്ന് 17 മണിക്കൂര് വൈകി ഇന്ന് രാവിലെ 10.30 ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതര് യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാല് തിങ്കളാഴ്ച വിമാനത്തില് കയറിയതിനുശേഷം എയര് കണ്ടീഷന് പ്രവര്ത്തിക്കാത്തതിനെത്തുടര്ന്ന് തങ്ങളെ തിരിച്ചിറക്കിയെന്ന് യാത്രക്കാര് പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യന് സമയം 5ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് ഇപ്പോള് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ഭക്ഷണം നല്കി യാത്രക്കാരെ വിമാനത്താവളത്തില് തന്നെ ഇരുത്തിയിരിക്കുകയാണ്. വിമാനം വൈകിയതുകൊണ്ട് ബഹ്റൈനില്നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്വിസും വൈകുമെന്ന് എയര് ഇന്ത്യ അധികൃതര് യാത്രക്കാരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി 9ന് പുറപ്പെടേണ്ട തിരുവനന്തപുരം സര്വിസ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാത്രമേ പുറപ്പെടുകയുള്ളു എന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് യാത്ര പുന:ക്രമീകരിച്ച യാത്രക്കാര് വിമാനം വീണ്ടും വൈകിയതോടെ വലിയ ദുരിതത്തിലായി.
വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടതിനുശേഷം മാത്രമേ ഇവിടെനിന്നുള്ള സര്വിസിന്റെ ഷെഡ്യൂള് നല്കുകയുള്ളു. ഫലത്തില് 24 മണിക്കൂറാണ് വിമാന സര്വീസ് വൈകിയത്. തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച വേറെ വിമാന സര്വിസ് ഇല്ലാതിരുന്നതിനാല് തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ബഹ്റൈനിലെത്തേണ്ടവരാണ് പറഞ്ഞറിയിക്കാന് പറ്റാത്ത ദുരിതത്തിലായത്.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്ണിഷില്, കാല്നടയാത്രക്കാര്, സൈക്ലിസ്റ്റുകള്, ഇ-സ്കൂട്ടര് ഉപയോക്താക്കള് എന്നിവരുമായി സുരക്ഷാ സംഘങ്ങള് ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര് സര്വീസ് ആരംഭിച്ച് ഇന്ഡിഗോ; മെയ് 15 മുതല്
യാത്രക്കാര്ക്ക് അടുത്ത എമിറേറ്റുകളില് നിന്ന് സൗജന്യ ബസ് സര്വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്വീസ് ആരംഭിച്ച് ഇന്ഡിഗോ. യുഎഇയില് ഇന്ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്ക്ക് അടുത്ത എമിറേറ്റുകളില് നിന്ന് സൗജന്യ ബസ് സര്വീസും ഒരുക്കിയിട്ടുണ്ട്.
ഇന്ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്വീസ് മെയ് 15 മുതല് ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്ജ, അജ്മാന് എമിറേറ്റുകളില് നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്വീസ് സേവനവും എയര്ലൈന്സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല് വിദേശ ടൂറിസ്റ്റുകളെ ആകര്ഷിക്കാന് സഹായിക്കുമെന്ന് ഇന്ഡിഗോ ഗ്ലോബല് സെയില്സ് മേധാവി വിനയ് മല്ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala2 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര് ജ്യോതി മല്ഹോത്ര പാകിസ്താന് ഏജന്സികളുമായി സമ്പര്ക്കം പുലര്ത്തിയതായി കണ്ടെത്തല്
-
kerala2 days ago
അഭിഭാഷകയെ മര്ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി