Connect with us

kerala

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും അത് അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണെന്നും കോടതി അറിയിച്ചു.

Published

on

പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ കാലടി സ്വദേശി ഷിബു (46) ന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും അത് അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണെന്നും കോടതി അറിയിച്ചു.

2022 നവംബര്‍ 19 നാണ് സംഭവം നടന്നത്. കുട്ടി അനിയനുവേണ്ടി മിഠായി വാങ്ങാന്‍ കടയില്‍ പോയപ്പോഴാണ് അയല്‍വാസിയായ പ്രതി പിടികൂടിയത്. സിഗരറ്റ് വാങ്ങാന്‍ വന്ന പ്രതി കുട്ടിയുടെ കൈ പിടിച്ചുവെച്ചു. കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുകയായിരുന്നു. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്.

വീട്ടിലെത്തിയ കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. ഉടനെ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ എസ്.ഷാജി, എസ്.ഐ സജിനി.ടി എന്നിവരാണ് കേസ് അന്വേഷിച്ചത്.

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending