ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരിശ്ശീല വീഴും. പിന്നെയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിന്റേതാണ്. നാളെക്കഴിഞ്ഞാല്‍ കേരളം വിധി എഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മളേനത്തില്‍ അറിയിച്ചു. ആകെ 2,61,51,534 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരും. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍- 31,36,191. കുറവ് വയനാട്, 5,94,177.
20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 23 വനിതകളുണ്ട്. കണ്ണൂരിലാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍- അഞ്ചു പേര്‍.
24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിട്ടുള്ളത്. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍- 2750. കുറവ് വയനാട് – 575. 867 മോഡല്‍ പോളിങ് സ്‌റ്റേഷനുകളുണ്ട്. 35,193 വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. 16ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും.
57 കമ്പനി കേന്ദ്ര സേനയെയാണ്് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പോളിങ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറല്‍ ഓഫീസര്‍മാരും 33,710 പ്രിസൈഡിംഗ് ഓഫീസര്‍മാരുമുണ്ട്. 23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക് പോള്‍ നടക്കും. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം.
മെയ് 23നാണ് രാജ്യത്തൊട്ടാകെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാവും. 257 സ്‌ട്രോങ് റൂമുകളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളില്‍ വീതം വിവിപാറ്റ് എണ്ണും. സ്്രേടാങ് റൂമുകള്‍ക്ക് 12 കമ്പനി സി. ആര്‍. പി. എഫ് സുരക്ഷ ഒരുക്കും. കൂടുതല്‍ സേന ഇതിനായി വേണ്ടിവരുമെന്നും മൂന്നുനിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്നാംഘട്ടത്തില്‍ ബൂത്തിലെത്തുന്നത് 116 മണ്ഡലങ്ങള്‍. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇത്രയും മണ്ഡലങ്ങള്‍ വിധിയെഴുതുക. 115 മണ്ഡലമാണ് രണ്ടാം ഘട്ടത്തില്‍ നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന ത്രിപുരയിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിരുന്നു. ഗുജറാത്തിലും (26 മണ്ഡലങ്ങള്‍) കേരളത്തിലുമാണ് (20) സമ്പൂര്‍ണ ജനവിധി നടക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക (14 വീതം), ഉത്തര്‍പ്രദേശ് (10), ഛത്തീസ്ഗഡ് (ഏഴ്), ഒഡീഷ (ആറ്), ബിഹാര്‍, പശ്ചിമബംഗാള്‍ (അഞ്ചു വീതം), അസം (നാല്), ഗോവ (രണ്ട്), ജമ്മുകശ്മീര്‍, ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു, ത്രിപുര (ഒന്നു വീതം) എന്നിങ്ങനെയാണ് നാളെ ബൂത്തിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. ഇവിടെയെല്ലാം പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും.
ഏപ്രില്‍ 11ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 91ഉം 18ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 95ഉം മണ്ഡലങ്ങളാണ് വിധിയെഴുതിയത്. രണ്ടാംഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ജനവിധി ക്രമക്കേടുകള്‍ കാരണം റദ്ദാക്കിയിരുന്നു. മെയ് 23നാണ് വോട്ടെണ്ണല്‍.