Connect with us

News

തേര്‍ഡ് ഐ: മലപ്പുറം ബലാബലം, ഒരു മനസ്സ് മതി-കമാല്‍ വരദൂര്‍

ജയിക്കാന്‍ പ്രധാനം മാനസികാധിപത്യം തന്നെയാണ്. ജിജോ ജോസഫ് സ്വന്തം യുവനിരയോട് പറയേണ്ടതും ഇത് തന്നെ. സ്വന്തം മികവില്‍ വിശ്വസിക്കുക. പയ്യനാട്ടെ കാണികള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റൊരു വേദിയിലും ഇത് ലഭിക്കുകയുമില്ല. ഒരു മനസ് മതി-ജയിക്കണം.

Published

on

കാല്‍പ്പന്തില്‍ കേരളത്തിനെതിരെ പലപ്പോഴും ബംഗാള്‍ ജയിച്ചുകയറുന്നതിലെ രഹസ്യം അറിയാത്തവരില്ല-മാനസികാധിപത്യത്തിന്റെ വിജയമാണിതെന്ന് അറിയാന്‍ സന്തോഷ് ട്രോഫി ചരിത്രത്തിലുടെ ഒരു മൈനസ് യാത്ര നടത്തിയാല്‍ മതി. ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്നും ബംഗാളും കേരളവും ബദ്ധവൈരികളാണ്. ഈ വൈര്യത്തില്‍ പലപ്പോഴും ബംഗാള്‍ ജയിക്കാന്‍ കാരണം അവരുടെ തലയെടുപ്പാണ്.

കേരളത്തെക്കാള്‍ എന്ത് കൊണ്ടും ശക്തര്‍ തങ്ങളാണെന്ന് അവരങ്ങ് കരുതുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രക്ഷോഭങ്ങളുടെ സാംസ്‌കാരികാസ്ഥാനമായത് പോലെ ഫുട്‌ബോളിലും ബംഗാളിനെ വെല്ലാന്‍ മറ്റാരുമില്ലെന്ന ഒരു തോന്നല്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ തറവാടികള്‍ ബംഗാളുകാരണല്ലോ. നാഗേന്ദ്ര സര്‍വാധികാരി എന്ന കൊല്‍ക്കത്തക്കാരനെ നമ്മള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പിതാവായി ഗണിക്കുന്നതും മോഹന്‍ ബഗാനും മുഹമ്മദന്‍സും ഈസ്റ്റ് ബംഗാളുമെല്ലാം നമ്മുടെ പരമ്പരഗാത സോക്കറിന്റെ വിലാസങ്ങളുമാവുമ്പോള്‍ അല്‍പ്പമധികം അഹങ്കാരം ദേശീയ ഫുട്‌ബോളില്‍ വംഗനാട്ടുകാര്‍ക്കുണ്ടെന്നത് അംഗീകരിക്കണം.

ഒരു കാലത്ത് നമ്മുടെ ദേശീയ ടീം നിറയെ ബംഗാളി ആധിപത്യമായിരുന്നു. ഇതെല്ലാം കൊണ്ട് തന്നെ ബംഗാള്‍ എന്നാല്‍ എക്കാലത്തും എല്ലാവരും പേടിക്കുന്ന ശക്തിയായി. ഇടക്കെല്ലാം അവരെ വെല്ലുവിളിച്ചത് കേരളം മാത്രമായിരുന്നു. ആ കേരളാ ഭയം നിലനിര്‍ത്തുന്നതില്‍ പക്ഷേ നമ്മള്‍ വിജയിച്ചില്ല. ദേശീയ ഫുട്‌ബോളില്‍ ഇടക്കാലത്ത് കേരളം തീര്‍ത്തും മങ്ങിയ കാഴ്ച്ചയില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ കരുത്തരായി. മണിപ്പൂരും മിസോറാമും മേഘാലയയുമെല്ലാം ബംഗാളിനെ വേഗതയില്‍ പിറകിലാക്കിയപ്പോള്‍ അവരുടെ അഹങ്കാരവും കുറഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ടീം നോക്കിയാല്‍ ബംഗാളികള്‍ കുറവാണ്-കൊല്‍ക്കത്ത ക്ലബുകള്‍ക്ക് ഐ ലീഗില്‍ പോലും വലിയ പ്രാമുഖ്യമില്ല.

ഇവിടെയാണ് ഇന്നത്തെ ഫൈനലില്‍ കേരളം തല ഉയര്‍ത്തേണ്ടത്. മാനസികാധിപത്യമെന്നത് ഇപ്പോള്‍ ബംഗാളിനില്ല. പക്ഷേ അതുണ്ടെന്ന് നടിക്കുന്നതാണ് അവരുടെ ശൈലി. പ്രാഥമിക റൗണ്ടില്‍ രണ്ട് ഗോളിന് കേരളത്തിനോട് തോറ്റതില്‍ പ്രതികാരം വീട്ടുമെന്ന് അവര്‍ പറയുമ്പോഴും അതിനുള്ള മൈതാന ബലം അവര്‍ക്കില്ല. പക്ഷേ മണിപ്പൂരിനെതിരായ സെമിയിലെ രണ്ടാം പകുതി പ്രകടനം ഗംഭീരമായിരുന്നു. പ്രതികൂല കാലാവസ്ഥയിലും അവര്‍ നന്നായി കളിച്ചതിന്റെ ആത്മവിശ്വാസം അവര്‍ പ്രകടിപ്പിക്കും. ഇതിനെ മറികടക്കാനുള്ള ആയുധം ബിനോ ജോര്‍ജ്ജിന്റെ കൈവശമുണ്ട്. തുടക്കത്തില്‍ തന്നെ തല ഉയര്‍ത്തി വേഗതയില്‍ ആക്രമിക്കണം. രണ്ട് മനസ് പാടില്ല. കര്‍ണാടകക്കെതിരായ സെമിയില്‍ കേരളം തുടക്കത്തില്‍ പിറകില്‍ പോയിരുന്നു. സബ്‌സ്റ്റിറ്റിയൂട്ട് താരം ജെസിന്റെ വ്യക്തിഗത മികവാണ് ആ മല്‍സരത്തില്‍ ടീമിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്ന് ഗോളുകളാണ് അന്ന് പ്രതിരോധം വഴങ്ങിയത്. ഈ വീഴ്ച്ചയിലും ബംഗാള്‍ മുതലെടുപ്പ് നടത്തും.

പക്ഷേ ജയിക്കാന്‍ പ്രധാനം മാനസികാധിപത്യം തന്നെയാണ്. ജിജോ ജോസഫ് സ്വന്തം യുവനിരയോട് പറയേണ്ടതും ഇത് തന്നെ. സ്വന്തം മികവില്‍ വിശ്വസിക്കുക. പയ്യനാട്ടെ കാണികള്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റൊരു വേദിയിലും ഇത് ലഭിക്കുകയുമില്ല. ഒരു മനസ് മതി-ജയിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ഒരാള്‍ സ്‌റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും

മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര കരിമ്പനപാലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് ഇരുവരും.

രാവിലെ മുതൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാൾ മുന്നിലെ ചവിട്ടുപടിയിലും മറ്റൊരാളെ പിൻഭാഗത്തുമാണ് കണ്ടത്.

എ.സി ഗ്യാസ് ലീക്ക് ആവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Continue Reading

GULF

അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി

Published

on

അബുദാബി: അബുദാബി കെഎസ്‌സി 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു.
കെഎസ്‌സി അങ്കണത്തില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ് കാരിക സമ്മേളനത്തില്‍ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉത് ഘാടനം നിര്‍വഹിച്ചു. നാടക മത്സരം ജനുവരി 20 നു അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത് രമണന്റെ സംവിധാനത്തില്‍ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന ‘അബദ്ധങ്ങളുടെ അയ്യരുകളി ആദ്യ നാടകമായി അരങ്ങേറും.

വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തില്‍ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന ‘സീക്രെട്ട്’ ജനുവരി 3നു അരങ്ങേറും. സലീഷ് പദ്മിനിയുടെ സംവിധാനത്തില്‍ അല്‍ഐന്‍ മലയാളി സമാജം അവതരി പ്പിക്കുന്ന ‘നീലപ്പായസം’ ജനുവരി 05, ക്രീയേറ്റീവ് ക്‌ളൗഡ് അവതരിപ്പി ക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ‘സിദ്ധാന്തം അഥവാ യുദ്ധാന്തം’ ജനുവരി 07, അഭിമന്യൂ വിനയകുമാറിന്റെ സംവിധാനത്തില്‍ മാസ് ഷാര്‍ജ യുടെ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ ജനുവരി 10, തിയറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ‘ജീവന്റെ മാലാഖ’ ജനുവരി 12, എമില്‍ മാധവിയുടെ സംവിധാനത്തില്‍ അല്‍ഖൂസ് തിയേറ്റര്‍ ഒരുക്കുന്ന ‘രാഘവന്‍ ദൈ ‘ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തില്‍ കനല്‍ ദുബായ് അവതരിപ്പിക്കു ന്ന ‘ചാവുപടികള്‍’ ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പ്രവാസി നാടക സമിതി അവ തരിപ്പിക്കുന്ന ‘ശംഖുമുഖം’ ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങള്‍.

അബുദാബി കേരള സോഷ്യല്‍ സെന്‍ട്രലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാത്രി 8:15ന് നാടകങ്ങള്‍ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗല്‍ഭരായ നാടക പ്രവര്‍ത്തകര്‍ വിധികര്‍ത്താ ക്കളായി എത്തിയിട്ടുണ്ട്. ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ വിനോദ് പട്ടം, സെന്റര്‍ ജോയിന്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് ആര്‍. ശങ്കര്‍, കലാ വിഭാഗം സെക്രട്ടറി ഷഹിര്‍ ഹംസ, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

GULF

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും  പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ    

18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ. അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ പത്ത് ശതമാനം ഇളവാണ് ലഭിക്കുക. കൂടാതെ പത്ത് കിലോ അധിക ബാഗേജും അനുവദിക്കുന്നെ് എയര്‍ഇന്ത്യ അറിയിപ്പി ല്‍ വ്യക്തമാക്കി. കൂടാതെ എയര്‍ ഇന്ത്യ വെബ് സൈറ്റിലൂടെയോ ഓഫീസ് മുഖേനയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി യാത്രാ തിയ്യതി മാറ്റുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് പത്ത് ശതമാനം ഇളവ് ലഭിക്കുക.
പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി യുവ സഞ്ചാരികള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വ്യത്യസ്ത സംസ്‌കാരങ്ങളുമായി ബന്ധപ്പെടാനും സാധിക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാ ഭ്യാസ യാത്രകളില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കുള്ളിലെ 49 നഗരങ്ങള്‍ക്ക് പുറമേ, വിദേശരാജ്യങ്ങളിലെ 42 വിമാനത്താവളങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാ നഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് ആനുകൂല്യം കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ്പ് ബുക്കിംഗുകളില്‍ എയര്‍ ഇന്ത്യ നിലവില്‍ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നി ല്ലെന്നും ഇത് വിദ്യാര്‍ത്ഥി യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 999 രൂപ വരെയും ലാഭിക്കാന്‍ കഴിയും. കൂടാതെ എയര്‍ഇന്ത്യയുമായി ബന്ധമുള്ള ബാങ്കുകളുടെ കാര്‍ഡുക ളിലൂടെയോ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുമ്പോള്‍ യാത്ര ക്കാര്‍ക്ക് പ്രത്യേക ഇളവുകളുണ്ട്.
മഹാരാജ ക്ലബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ ന വീകരിച്ച ലോയല്‍റ്റി പ്രോഗ്രാമായ ‘മഹാരാജ ക്ലബില്‍’ എന്റോള്‍ ചെയ്യാനും കോംപ്ലിമെന്ററി ടിക്കറ്റുകള്‍, അപ്ഗ്രേഡുകള്‍ മുതലായവയ്ക്കായി റിഡീം ചെയ്യുന്നതിനായി ഓരോ യാത്രയിലും റിവാര്‍ഡ് പോയിന്റുകള്‍ നേടാനും കഴിയും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അഭ്യന്തര സര്‍വ്വീസില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് കുറഞ്ഞത് 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. അന്താരാഷ്ട്ര യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ 12നു 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് ഒരു അധ്യയന വര്‍ഷത്തേക്കെങ്കിലും ഒരു മുഴുവന്‍ സമയ കോഴ്‌സില്‍ എന്റോള്‍ ചെയ്തവരായിരിക്കുകയും വേണം.
കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ ബോര്‍ഡ്, സര്‍വ്വകലാശാലയോ അല്ലെങ്കില്‍ അംഗീകൃത സ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാല മുതലായവയുമായി അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഫലയേറ്റ് ചെയ്ത സ്ഥാപനത്തില്‍നിന്നുള്ള സാധുവായ ഒരു ഐഡി കാര്‍ഡ്, അല്ലെങ്കില്‍ സ്വീകാര്യതാ കത്ത് അതുമല്ലെങ്കില്‍ സാധുവായ സ്റ്റുഡന്റ് വിസ ഇതില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.  മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യൂത്ത് ഫെയര്‍ സംവിധാനം നിലനിന്നിരുന്നു. യൂത്ത് ഫെയര്‍ എന്ന പേരില്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 30 ശതമാനം വരെ നിരക്ക് കുറവ് അനുവദിച്ചിരുന്നു. പില്‍ക്കാലത്ത് അത് നിര്‍ത്തല്‍ ചെയ്യുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുമായി എയര്‍ഇന്ത്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

Trending