kerala
കള്ളന്റെ വീട്ടിൽ കുഴിച്ചിട്ട 50 പവനോളം സ്വർണ്ണവും ഡോളർ ശേഖരവും കണ്ടെത്തി
തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാർ നിരവധി തവണ ജയിലിലായിട്ടുണ്ട്.

തിരുവന്തപുരത്ത് കുപ്രസിദ്ധ മോഷ്ടാവ് അനിൽ കുമാറിന്റെ വീട്ടിൽ കുഴിച്ചിട്ട 50 പവനോളം സ്വർണ്ണവും ഡോളർ ശേഖരവും കണ്ടെത്തി. കാവിൽ കടവിൽ നടത്തിയ മോഷണത്തിന്റെ തെളിവെടുപ്പിനിടയിലാണ് ഇവ കണ്ടെടുത്തത്. കാവിൽ കടവിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അനിൽ കുമാർ പിടിയിലാവുന്നത്.ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്.തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാർ നിരവധി തവണ ജയിലിലായിട്ടുണ്ട്.
kerala
കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു
നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്.

കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വിണ് യുവാവ് മരിച്ചത്. ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
kerala
സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.
അതേസമയം, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചത്.
kerala
പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവം; കേസെടുക്കാതെ പൊലീസ്
സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

തൊടുപുഴില്‍ പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സസ്‌പെന്‍ഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. കേസെടുക്കാത്തത് സൈക്കിള്‍ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായപ്പോള്‍ സൈക്കിള്‍ തിരികെ എത്തിച്ചിരുന്നു.
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala13 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
-
kerala3 days ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍