Connect with us

kerala

ഗോഡ്സെയുടെ പ്രേതമാണ് ഇവരെ ബാധിച്ചിരിക്കുന്നത്; തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസ്-ബിജെപിക്കെതിരെ കെ സുധാകരന്‍ എംപി

രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍

Published

on

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസ്-ബിജെപി നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ‘ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍. അത് പറയുന്നതില്‍ എന്താണ് തെറ്റ്?’; കെ സുധാകരന്‍ ചോദിച്ചു

ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്നും ഫാസിസത്തിന്റെ വക്താക്കളായ ആര്‍ എസ് എസും ബി ജെ പി യും നടത്തിയത് ഗാന്ധിനിന്ദയാണെന്നും ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്‍കില്ലെന്നും സുധാകരന്‍ പറഞ്ഞു

പ്രമുഖ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്‍ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

kerala

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

Published

on

മലയാള സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിനിടെ മരണപ്പെടുകയായിരുന്നു. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.

Continue Reading

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി

Published

on

മംഗളൂരുവിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഒളിവില്‍ ആയിരുന്ന കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്.

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയും കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്സാക്ഷികളില്‍ നിന്ന് സഹായം തേടാനും ശ്രമിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരുടെയും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് മംഗളൂരു കുഡുപ്പിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

Trending