Connect with us

film

സിനിമാ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ടാകില്ല

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

Published

on

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി സിനിമാ വ്യവസായം നേരിടുന്നതായും അനാവശ്യ സമരത്തിലൂടെ സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ബിജെപിയിലെ എമ്പുരാന്‍ ചര്‍ച്ച; വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ല: സെന്‍സര്‍ ബോര്‍ഡ് അംഗം

കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം. സെന്‍സര്‍ ബോര്‍ഡിന് നിയമപരമായി പരിമിതികളുണ്ടെന്നും വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് അംഗം ജി എം മഹേഷ് വ്യക്തമാക്കി. നിയമാവലി പാലിച്ചുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയൊള്ളെന്നും സിനിമയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നതിനും നിയന്ത്രണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു.

ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് കാരണമായത്.

 

Continue Reading

film

ബിജെപിക്കകത്ത് എമ്പുരാന്‍ ചര്‍ച്ച; സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി

കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

Published

on

എമ്പുരാന്റെ സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി. കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

ഗോധ്രാ തീപിടുത്തവും അതിനെ തുടര്‍ന്നുള്ള കലാപവും എമ്പുരാനില്‍ ഉള്‍പ്പെട്ടത് സെന്‍സറിങ്ങിലെ വീഴ്ചയാണെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ബിജെപി വിമര്‍ശനം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന അംഗങ്ങള്‍. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബിജെപി പശ്ചാത്തലം ഇല്ലെന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് തിരികൊളുത്തിയത്.

Continue Reading

film

മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍; സ്വന്തം പ്രസ്ഥാനത്തെയിട്ട് കൊട്ടാന്‍ നില്‍ക്കരുതെന്ന് സംഘപരിവാര്‍

രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം

Published

on

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം എമ്പുരാന്‍ കാണുമെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത സംഘപരിവാര്‍ ആക്രമണം. രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം.

മോഹന്‍ലാലിനോടൊപ്പം ഇരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. ‘മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്,’ എന്നാണ് രാജീവ് പോസ്റ്റില്‍ കുറിച്ചാണ്.  എന്നാല്‍ പ്രസ്തുത പോസ്റ്റ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

‘നിങ്ങള്‍ ബി.ജെ.പിയുടെ പ്രസിഡന്റ് അല്ലെ. ഓരോ വാക്കും ബി.ജെ.പിയുടെ വീക്ഷണങ്ങളുമായി യോജിക്കണം. സിനിമ കാണാനുള്ള ധൈര്യവും സമയവും കാണിക്കുന്ന താങ്കള്‍ പഴയ പ്രസിഡന്റ് കെ. സുരേന്ദ്രനേക്കാളും താഴ്ന്ന നിലവാരത്തിലാക്കണോ പോകുന്നത്. താങ്കള്‍ കേരള രാഷ്ട്രീയം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. മുതലാളിക്ക് ലാലപ്പനെ കൊണ്ട് ആവശ്യമാണ്ടാകും, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിന്റെ ആവശ്യമില്ല,’ ഒരാള്‍ പ്രതികരിച്ചു.

തനിക്ക് വേറെ പണിയില്ലേ… ബി.ജെ.പി വിരുദ്ധര്‍ക്ക് കുഴലൂതാന്‍ ആണോ തന്നെ തെരഞ്ഞെടുത്തത്, സിനിമ കാണുമ്പോള്‍ കൂടെ ആ സുരേന്ദ്രനേയും കൊണ്ടുപോകണേ, സ്വന്തം പ്രസ്ഥാനത്തെ ഇട്ട് കൊട്ടരുത് രാജീവ് ഏട്ടാ. പുതിയ ബി.ജെ.പിക്കാര്‍ക്ക് പൈസ മതി എന്ന് അറിയാം എന്നാലും പറഞ്ഞന്നേ ഉള്ളു, എമ്പുരാന്‍ കണ്ടിട്ട് കര്‍ണാടകയിലേക്കെങ്ങാനും പോയിക്കോ, കേരള ബി.ജെ.പിയുടെ ഓഫീസിന്റെ ഏഴയലത്ത് വരരുത് രാജീവ് അണ്ണാ തുടങ്ങിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഇതിനിടെ ‘സുഡാപ്പികളെ പേടിച്ച് ക്ഷണം ഉണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, അതുപോലെ കുംഭമേളക്കും,’ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഒരാള്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

സിനിമയില്‍ പരാമര്‍ശിക്കുന്ന ഗുജറാത്ത് കലാപമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മുമ്പ് ‘രായപ്പ’ എന്ന് വിളിച്ചുകൊണ്ട് പൃഥ്വിരാജിനെതിരെ നിലപാടെടുത്ത തീവ്ര ഹിന്ദുത്വവാദികളും സംഘപരിവാര്‍ വീണ്ടും സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എമ്പുരാന്‍ സിനിമയെ ബഹിഷ്‌കരിച്ചും പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായി പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ ഉയരന്നുണ്ട്.

‘ഗുജറാത്ത് കലാപത്തെ സിനിമയിലൂടെ വെളുപ്പിക്കാന്‍ വേണ്ടി മലയാളത്തിന്റെ മഹാനടനെ മറയാക്കി രാജ്യവിരുദ്ധ സംവിധായകന്‍ രംഗത്ത്. അതിന് കൂട്ടുനില്‍ക്കണോ എന്ന് ആ മഹാനടന്‍ സ്വയം ചിന്തിക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കെണിയില്‍ വീഴരുത്… എല്ലാം രായപ്പന്റെ നമ്പര്‍ ആണ്, രായപ്പ…. വസ്തുതകള്‍ ഇങ്ങനെ വളച്ചൊടിക്കരുത്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു.

പൃഥ്വിരാജിനെ ജിഹാദിയായും പ്രഖ്യാപിച്ചും വാരിയംകുന്നനെ കേന്ദ്രീകരിച്ച് സിനിമയെടുക്കാന്‍ കഴിയാത്തതിനാലാണ് എമ്പുരാന്‍ പോലെയൊരു സിനിമ പൃഥ്വി എടുത്തതെന്നും പ്രതികരണങ്ങളുണ്ട്.

Continue Reading

Trending